മലയാളി പൊളിയല്ലെ, ദേവ്‌ദത്ത് പടിക്കലിനെ ആഘോഷമാക്കി ക്രിക്കറ്റ് പ്രേമികൾ

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (11:58 IST)
ഐപിഎൽ ക്രിക്കറ്റിൽ ബാറ്റിങ്ങിലൂടെ മലയാളികളുടെ അഭിമാനമുയർത്തിയ താരമാണ് രാജസ്ഥാൻ റോയൽസിന്റെ സഞ്ജു സാംസൺ. സഞ്ജുവിന്റെ ഓരോ കളിക്കും മലയാളികൾ ഒന്നടങ്കം ടിവിക്ക് മുൻപിലിരുന്ന് പിന്തുണ നൽകിയിരുന്നെങ്കിൽ ആ മലയാളികൾക്ക് ഇപ്പോൾ ഇരട്ടി പണിയാവുന്ന ലക്ഷണമാണ്. ഐപിഎല്ലിലെ ആദ്യമത്സരത്തിൽ തന്നെ തന്റെ വരവറിയിച്ചിരിക്കുകയാണ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരമായ ദേവ്‌ദത്ത് പടിക്കൽ.
 
തന്റെ ഐപിഎൽ മത്സരത്തിൽ അർധ‌സെഞ്ചുറിയോടെയാണ് താരം വറവറിയിച്ചത്. അതും കഴിഞ്ഞ 10 വർഷത്തെ ഐപിഎൽ ചരിത്രമെടുത്താൽ അരങ്ങേറ്റ മത്സരത്തിൽ ഫിഫ്‌റ്റി കണ്ടെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന് റെക്കോഡും സ്വന്തമാക്കികൊണ്ട്. 42 പന്തിൽ 8 ബൗണ്ടറികളടക്കം 56 റൺസുമായാണ് ദേവ്‌ദത്ത് തന്റെ ആദ്യമത്സരത്തിൽ കളം നിറഞ്ഞാടിയത്. അതും ആരോൺ ഫിഞ്ചിനെ പോലൊരു പിഞ്ച് ഹിറ്ററിനെ മറുവശത്ത് സാക്ഷി നിർത്തി.
 
ഐപിഎല്ലിലെ അരങ്ങേറ്റമത്സരത്തിന് പിന്നാലെ ഹർഷ ഭോഗ്ലെ അടക്കമുള്ള ക്രിക്കറ്റ് വിദഗ്‌ധരും താരത്തെ പുകഴ്‌ത്തി രംഗത്തെത്തി. താരത്തിന്റെ കവർ ഡ്രൈവുകൾ ഇതിഹാസതാരമായ യുവ്‌രാജ് സിങിനോട് സാമ്യം പുലർത്തുന്നതാണെന്നും ചില ആരാധകർ പറയുന്നു. എന്തായാലും അരങ്ങേറ്റമത്സരത്തിൽ തന്നെ സ്റ്റാർ ആയിരിക്കുകയാണ് ദേവ്‌ദത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ലോകോത്തര താരം, സാധാരണ ക്രിക്കറ്റ് ഷോട്ടുകൾ മാത്രമാണ് കളിച്ചത്: ഗൗതം ഗംഭീർ

ഡഗൗട്ടില്‍ ഇരുന്ന് കോലിയും രോഹിത്തും ചെയ്യുന്നത് കണ്ടിട്ടുണ്ട്, ഇതെന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം, സന്തോഷം മറച്ചുവെയ്ക്കാതെ സഞ്ജു

തിലകിന്റെ സ്ഥാനത്തോ?, ഹ ഹ ഹ.. ഒടുവില്‍ സൂര്യയും തലകുനിച്ചു, സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ പറ്റി വാചാലനായി

T20 World Cup Semi Finals: ലോകകപ്പിൽ വീണ്ടും വരുമോ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ?

Sanju Samson: കോലിയെ പിന്നിലാക്കി സഞ്ജുവിനു റെക്കോർഡ് !

അടുത്ത ലേഖനം
Show comments