Webdunia - Bharat's app for daily news and videos

Install App

ഇഷ്ടക്കാരെ കൂടെ നിർത്തുന്നു, ധോനിയുടെ ക്യാപ്‌റ്റൻസിയിൽ ടീം മാനേജ്‌മെന്റിന് അതൃപ്‌തി, പല താരങ്ങളെയും ഒഴിവാക്കിയേക്കും

Webdunia
ശനി, 24 ഒക്‌ടോബര്‍ 2020 (08:26 IST)
ചെന്നൈ സൂപ്പർ കിങ്സിൽ മഹേന്ദ്ര സിംഗ് ധോനിയുടെ നിലനിൽപ്പും ഭീഷണിയിൽ. ചെന്നൈ ടീം അധികകാലം ധോനിയെ ടീമിൽ നിലനിർത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മത്സരങ്ങൾക്കിടെ ധോനി എടുത്ത പല തീരുമാനങ്ങളോടും ടീം മാനേജ്‌മെന്റിന് എതിർപ്പുണ്ട്. ധോനിയുടെ തന്നെ ബാറ്റിങ് ഫോമും ചർച്ചയായതോടെ ധോനിക്കൊപ്പം പലരും ടീമിൽ നിന്നും തെറിച്ചേക്കുമാണ് റിപ്പോർട്ട്.
 
ധോണിക്ക് ടീം തിരഞ്ഞെടുപ്പില്‍ നല്‍കിയ സ്വാതന്ത്ര്യം അദ്ദേഹം ദുരുപയോഗം ചെയ്‌തെന്നാണ് ടീം മാനേജ്‌മെന്റ് പറയുന്നത്. ധോണി തന്റെ ഇഷ്ടക്കാരെ ടീമില്‍ കൂടുതലായി കളിപ്പിച്ചതാണ് പ്രശ്‌നം. യാതൊരു ഫലവും തരാത്ത കേദാര്‍ ജാദവിനെ എട്ട് കളികളിൽ ചെന്നൈ കളിപ്പിച്ചിരുന്നു. ഡുപ്ലെസി ഫോമില്‍ കളിച്ചിട്ടും അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്ഥാനം മാറ്റി. തമിഴ്‌നാട്ടില്‍ നിന്നുള്ള താരങ്ങളെ ധോണി തീരെ ഉപയോഗിച്ചില്ലെന്ന വിമര്‍ശനവും ശക്തമാണ്.
 
ദീപക് ചഹാറിനെയും സാം കരനിനേയും ടീം നിലനിർത്തും. ബാക്കിയുള്ളറിൽ അധികവും സീനിയർ താരങ്ങളായതിനാൽ അവരെ നിലനിർത്തുന്നതിൽ സാധ്യത കുറവാണ്. അതേസമയം  ധോനിയുടെ മോശം ഫോമിനെ പറ്റിയും മാനേജ്‌മെന്റിൽ മുറുമുറുപ്പുകൾ ശക്തമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 4th Test, Day 1: അന്‍ഷുല്‍ കംബോജിനു അരങ്ങേറ്റം, കരുണിനു പകരം സായ് സുദര്‍ശന്‍

സുന്ദറിന്റെ ബാറ്റിംഗില്‍ അത്ര വിശ്വാസമുണ്ടെങ്കില്‍ അവനെ മൂന്നാം നമ്പറില്‍ ഇറക്കു, നിര്‍ദേശവുമായി അശ്വിന്‍

ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി ഹര്‍മന്‍പ്രീത്, 6 വിക്കറ്റുമായി ക്രാന്തി ഗൗഡ്, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

എന്തിനാടാ ജയിച്ചിട്ട് ... നമ്മൾ പാകിസ്ഥാനാണ്, ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും പാകിസ്ഥാന് തോൽവി

അച്ഛനൊക്കെ അങ്ങ് വീട്ടിൽ, അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സർ തൂക്കി മകൻ: വീഡിയോ

അടുത്ത ലേഖനം
Show comments