Publish Date: Fri, 16 Apr 2021 (14:43 IST)
Updated Date: Fri, 16 Apr 2021 (14:45 IST)
ഐപിഎല്ലിൽ ചെന്നൈ നായകനെന്ന നിലയിൽ മഹേന്ദ്രസിങ് ധോണി ടീമിനെ മുന്നിൽ നിന്നും നയിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ധോണി ബാറ്റിംഗ് ഓർഡറിൽ നാലാമതോ അഞ്ചാമതോ ഇറങ്ങണമെന്നും ഏഴാം സ്ഥാനത്തിറങ്ങി ധോണിക്ക് ടീമിനെ നയിക്കാനാവില്ലെന്നും ഗംഭീർ പറഞ്ഞു.
എപ്പോഴും മുന്നിൽ നിന്നും നയിക്കുന്ന ആളായിരിക്കണം നായകൻ. ഏഴാം സ്ഥാനത്ത് ഇറങ്ങി ധോണി ടീമിന് എന്ത് ചെയ്യാനാണ്. ആഗ്രഹിക്കുന്ന പോലെ ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും പന്ത് പായിക്കാൻ കഴിയുന്ന പഴയ ധോണിയല്ല ഇപ്പോൾ അതുകൊണ്ട് തന്നെ അദ്ദേഹം ബാറ്റിംഗ് ഓർഡറിൽ നാലാമതായോ അഞ്ചാമതായോ ഇറങ്ങണം ഗംഭീർ പറഞ്ഞു.
ഐപിഎല്ലിൽ ഡൽഹിക്കെതിരായ ആദ്യ മത്സരത്തിൽ റൺസൊന്നുമെടുക്കാതെയായിരുന്നു ധോണിയുടെ മടക്കം.കഴിഞ്ഞ സീസണിലും ധോണിക്ക് കാര്യമായി തിളങ്ങാനായിരുന്നില്ല. ഐപിഎൽ ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്‌തിരുന്നു.