Select Your Language

Notifications

webdunia
webdunia
webdunia
webdunia

2022ലും ധോണി ഐപിഎൽ കളിച്ചേക്കും, ആരാധകരെ ആവേശത്തിലാഴ്‌ത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ

2022ലും ധോണി ഐപിഎൽ കളിച്ചേക്കും, ആരാധകരെ ആവേശത്തിലാഴ്‌ത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ
, ബുധന്‍, 12 ഓഗസ്റ്റ് 2020 (12:21 IST)
ആരാധകരുടെ പ്രിയപ്പെട്ട തല ധോണി ഐ‌‌പിഎൽ 2022 സീസൺ വരെ കളിച്ചേക്കാമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥൻ. ധോണിയുടെ ഐപിഎൽ തയ്യാറെടുപ്പിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
 
ധോണിയെ കുറിച്ച് ആശങ്കകൾ ഒന്നും തന്നെയില്ല.തന്‍റെ ചുമതലകളെക്കുറിച്ച് ധോണിക്ക് നന്നായി അറിയാം. സ്വന്തം കാര്യവും ടീമിനെയും ധോണി നോക്കിക്കോളുമെന്നും ടീം സിഇഒ പറഞ്ഞു. 2019ലെ ലോകകപ്പ് സെമിഫൈനൽ തോൽവിക്ക് ശേഷം ധോണി അന്താരാഷ്ട്ര മത്സരങ്ങൾ ഒന്നുംതന്നെ കളിച്ചിട്ടില്ല. ഇതിനെ തുടർന്ന് ധോണിയുടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. ധോണി ടീം ഇന്ത്യക്കായി അവസാന മത്സരം കളിച്ചുകഴിഞ്ഞെന്ന് കരുതുന്നതായി മുൻ ഇന്ത്യൻ പേസറായ ആശിഷ് നെഹ്‌റയും അടുത്തിടെ പ്രതികരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിനെ പറ്റി ചിന്തിച്ചിട്ടില്ല: വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ആൻഡേഴ്‌സൺ