Select Your Language

Notifications

webdunia
webdunia
webdunia
webdunia

"മോർഗൻ", ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മോശം ക്യാപ്‌റ്റൻ: തുറന്നടിച്ച് ഗൗതം ഗംഭീർ

, തിങ്കള്‍, 19 ഏപ്രില്‍ 2021 (16:43 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ് തുടർപരാജയങ്ങളിൽ നിന്നും കരകയറാൻ സാധിക്കാതെ കഷ്ടപ്പെടു‌മ്പോൾ നായകൻ ഓയിൻ മോർഗനെതിരെ വിമർശനവുമായി മുൻ നായകൻ ഗൗതം ഗംഭീർ. ജീവിതത്തിൽ താൻ കൻടതിൽ വെച്ച് ഏറ്റവും മോശവും പരിഹാസ്യവുമായ ക്യാപ്‌റ്റൻസിയാണ് മോർഗന്റേതെന്ന് ഗംഭീർ തുറന്നടിച്ചു.
 
ഞാൻ പറയുന്നത് വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവില്ല. ഞാൻ കണ്ടതിൽ ഏറ്റവും മോശം ക്യാപ്‌റ്റൻസിയാണ് മോർഗന്റേത്. പവർ പ്ലേയിൽ എറിഞ്ഞ തന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റെടുത്ത വരുൺ ചക്രവർത്തിക്ക് വീണ്ടുമൊരു ഓവർ നൽകാൻ മോർഗൻ തയ്യാറായില്ല. ഒരുപക്ഷേ അവന് വീണ്ടും അവസരം നൽകിയിരുന്നെങ്കിൽ മത്സരം തന്നെ കൊൽക്കത്തയുടെ കയ്യിലിരുന്നേനെ ഗംഭീർ പറഞ്ഞു.
 
വരുൺ മൂന്നാം വിക്കറ്റ് നേടുകയോ മാക്‌സ്‌വെല്ലിനെ നേരെത്തെ പുറത്താക്കുകയോ ചെയ്‌‌തിരുന്നെങ്കിൽ മത്സരം മാറിയേനെ. ഒരു ഇന്ത്യൻ നായകനല്ല ഈ മണ്ടത്തരം കാണിച്ചത് എന്നതിൽ എനിക്ക് എന്തായാലും സന്തോഷമുണ്ട്. ഗംഭീർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ഡിവില്ലിയേഴ്‌സും! ആവേശത്തില്‍ ആരാധകര്‍