തന്റെ പദ്ധതികൾ ടീമിലെ ബൗളർമാർക്ക് മേൽ അടിചേൽപ്പിക്കാറില്ലെന്നും അവർ അവരുടേതായ പദ്ധതികൾ തരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ.സൺറൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദിനെതിരെ 34 റൺസിന് മുംബൈ ഇന്ത്യൻസ് ജയിച്ച മത്സരത്തിൽ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് നടത്തിയ ഇടപെടലുകൾ നിർണായകമായിരുന്നു. നിർണായകമായ ബോൾ ചെയ്‌ഞ്ചിങുകളിലൂടെയാണ് ഹൈദരാബാദിന്റെ നിർണായകമായ വിക്കറ്റുകൾ മുംബൈ സ്വന്തമാക്കിയത്. ഷാർജയിലെ ചെറിയ പിച്ചിൽ 209 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് വെല്ലുവിളിയായതും രോഹിത്തിന്റെ ഇടപെടലുകളായിരുന്നു.