Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ‌പി‌എല്‍ 2020: അപ്രതീക്ഷിതം, പഞ്ചാബിനെ 2 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത!

IPL 2020

സുബിന്‍ ജോഷി

, ശനി, 10 ഒക്‌ടോബര്‍ 2020 (19:44 IST)
ഈ വിജയം കൊല്‍ക്കത്ത ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഈ തോല്‍‌വി പഞ്ചാബും പ്രതീക്ഷിച്ചതല്ല. എന്തായാലും ദിനേശ് കാര്‍ത്തിക്കിനും സംഘത്തിനും ആശ്വസിക്കാം. കിംഗ്സ് ഇലവന്‍ പഞ്ചാബിനെ രണ്ട് റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയം സ്വന്തമാക്കി.
 
പഞ്ചാബിന് ജയിക്കാന്‍ 165 റണ്‍സാണ് വേണ്ടിയിരുന്നത്. ആ സ്‌കോറിലേക്ക് അനായാസമാണ് പഞ്ചാബ് ചുവടുവച്ചത്. ഓപ്പണിംഗില്‍ കെ എല്‍ രാഹുലും (74) മായങ്ക് അഗര്‍വാളും (56) മികച്ച പ്രകടനം കാഴ്‌ചവച്ചു.
 
എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്ന് മാത്രമല്ല പടിക്കല്‍ കുടമുടയ്‌ക്കുകയും ചെയ്‌തു.
 
കൊല്‍ക്കത്തയ്‌ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്‌ണ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
 
കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയില്‍ ശുഭ്‌മാന്‍ ഗില്‍ (57), നായകന്‍ ദിനേശ് കാര്‍ത്തിക് (58) എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെൽസിയേയും ആഴ്‌സണലിനെയും മറികടന്ന് റോയൽ ചലഞ്ചേഴ്‌സ്: ഇൻസ്റ്റഗ്രാമിൽ റെക്കോർഡ്