Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലാം സ്ഥാനത്തിനായി നാല് ടീമുകൾ, ഐപിഎൽ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

നാലാം സ്ഥാനത്തിനായി നാല് ടീമുകൾ, ഐപിഎൽ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ
, ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (15:16 IST)
ഐപിഎല്ലിൽ ആദ്യ നാല് സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാരെ ഏകദേശം ധാരണയായതോടെ ഐപിഎല്ലിലെ നാലാം സ്ഥാനത്തിനായി മത്സരിക്കുന്നത് നാല് ടീമുകൾ.
 
ഇതുവരെയുള്ള കണക്കുകൾ പർശോധിക്കുമ്പോൾ 20 ആണ് നിലവിൽ ടീമുകൾക്ക് എത്താവുന്ന മാക്‌സിമം പോയിന്റ്. മുംബൈ,ഡൽഹി,ബാംഗ്ലൂർ എന്നീ ടീമുകൾക്കാണ് ഇതിന് സാധ്യതയുള്ളത്. ഇതിൽ ഏതെങ്കിലും ടീം 20 നേടിയാൽ മറ്റ് രണ്ട് ടീമുകൾക്കും 20 പോയിന്റ് സ്വന്തമാക്കാനാകില്ല. നിലവിൽ 16 പോയിന്റിന് മുകളിൽ നേടാനും ഈ മൂന്ന് ടീമുകൾക്ക് മാത്രമെ സാധിക്കുകയുള്ളു.
 
ശേഷിക്കുന്ന ടീമുകളിൽ  16 പോയിന്റ് നേടാനാവുന്നത് കൊൽക്കത്തയ്‌ക്കും പഞ്ചാബിനും മാത്രം.നാലാം സ്ഥാനത്തിനായി മത്സരിക്കുന്ന രാജസ്ഥാനും ഹൈദരാബാദിനും ആദ്യ നാലിലെത്താൻ തങ്ങളുടെ ഇനിയുള്ള കളികളിൽ എല്ലാം ജയിക്കേണ്ടതുണ്ട്. എങ്കിൽ തന്നെയും സാധ്യത വിരളമാണ്. 
 
നിലവിലെ സാഹചര്യത്തിൽ കൊൽക്കത്തയും പഞ്ചാബുമാണ് നാലാം സ്ഥാനത്തെത്താൻ ഏറിയ സാധ്യതയുള്ള ടീമുകൾ. മുംബൈ, ബാംഗ്ലൂർ,ഡൽഹി ടീമുകൾ ഏറെക്കുറെ പ്ലേ ഓഫ് ഉറപിച്ച മട്ടാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിറ്റ്‌മാനെ മനപ്പൂർവം തഴഞ്ഞു, രോഹിത്തിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ ആരാധകർ