ഋഷഭ് പന്ത് മാത്രമല്ല, ഡൽഹിയുടെ മറ്റൊരു സൂപ്പർ താരം കൂടി പരിക്കിൽ, ഐപിഎൽ നഷ്‌ടമാകും

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (12:34 IST)
ഋഷഭ് പന്തിന് പരിക്കേറ്റതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് വീണ്ടും തിരിച്ചടി. പരിക്ക് മൂലം ഡൽഹിയുടെ സ്റ്റാർ പേസർ ഇഷാന്ത് ശർമയ്‌ക്ക് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ആന്തരികാവയവങ്ങൾക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇഷാന്തിനെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത്.
 
സീസണിന്റെ തുടക്കത്തില്‍ പരിക്ക് കാരണം താരത്തിന് ചില മത്സരങ്ങള്‍ നഷ്ടമായിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും പരിക്കേൽക്കുന്നത്. ഇഷാന്തിന് പരിക്കേറ്റതിനെ തുടർന്ന് ഹർഷൽ പട്ടേലായിരുന്നു ഡൽഹിക്കായി കളിച്ചിരുന്നത്. നായകൻ ശ്രേയസ് അയ്യരാണ് ഇഷാന്തിന് പരിക്കേറ്റ കാര്യം സ്ഥിരീകരിച്ചത്.ഈ മാസം 14ന് രാജസ്ഥാനും 17ന് ചെന്നൈക്കും എതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. പന്തിന് പകരം ടീമില്‍ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരില്ല എന്നതും ഡൽഹിക്ക് തിരിച്ചടിയാണ്. അലക്‌സ് ക്യാരിയാണ് ഡൽഹി ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പിങ് താരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: സെൽഫ്‌ലെസ് സഞ്ജു, ഏത് ടീമും കൊതിക്കും ഇങ്ങനെയൊരു താരത്തെ

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

T20 World Cup 2026 Final: ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ ഞായറാഴ്ച

ശരിക്കും ഈ മാൻ ഓഫ് ദ മാച്ചിന് അർഹൻ ജസ്പ്രീത് ബുമ്ര, കളിയിലെ താരമായിട്ടും ബുമ്രയ്ക്ക് ക്രെഡിറ്റ് നൽകി സഞ്ജു

India vs England : കളിച്ചിതിരിച്ചത് അക്ഷര്‍ പട്ടേലിന്റെ 2 ക്യാച്ചുകള്‍, ബുമ്രയുടെ പതിനെട്ടാം ഓവര്‍, സഞ്ജുവിന്റെ വെടിക്കെട്ട്

അടുത്ത ലേഖനം
Show comments