Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിന്റെ ടീമിനെ തേടി മറ്റൊരു ദുരന്തവാര്‍ത്ത; പ്രതിസന്ധിയില്‍

Jofra Archer
, വെള്ളി, 23 ഏപ്രില്‍ 2021 (20:31 IST)
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് അടുത്ത തിരിച്ചടി. ഈ സീസണില്‍ മോശം തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സ് നടത്തിയത്. അതിനു പിന്നാലെയാണ് സ്റ്റാര്‍ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ഈ സീസണില്‍ ഇനി കളിക്കില്ല എന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. 
 
ആര്‍ച്ചറിനു നേരത്തെ പരുക്കേറ്റിരുന്നു. അതുകൊണ്ടാണ് താരം കഴിഞ്ഞ കളിയില്‍ ഇറങ്ങാതിരുന്നത്. പരുക്ക് ഭേദമായ ശേഷം ആര്‍ച്ചര്‍ തിരിച്ചെത്തുമെന്ന വിശ്വാസത്തിലായിരുന്നു രാജസ്ഥാന്‍ ആരാധകര്‍. എന്നാല്‍, ഈ സീസണില്‍ ഇനി രാജസ്ഥാന് വേണ്ടി ആര്‍ച്ചര്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടും ലോകോത്തര ഓള്‍റൗണ്ടര്‍ താരവുമായ ബെന്‍ സ്‌റ്റോക്‌സും ടീമില്‍ നിന്ന് പുറത്തായിരുന്നു. പരുക്കിനെ തുടര്‍ന്നാണ് സ്റ്റോക്‌സും പുറത്തിരിക്കേണ്ടി വന്നത്. ഇതോടെ രാജസ്ഥാന്റെ ബൗളിങ് യൂണിറ്റ് ദുര്‍ബലമാകുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നെങ്കിൽ 80-90 റൺസ് അല്ലെങ്കിൽ ഒന്നുമില്ല, സഞ്ജുവിനെ കൈവിട്ട് ഗൗതം ഗംഭീറും