Webdunia - Bharat's app for daily news and videos

Install App

ക്യാപ്‌റ്റനായി സഞ്ജുവിന്റെ ആദ്യ വർഷമല്ലെ, സഹായിക്കാൻ ഞാനും മില്ലറും മോറിസുമെല്ലാമുണ്ട്: ബട്ട്‌ലർ

Webdunia
ബുധന്‍, 28 ഏപ്രില്‍ 2021 (19:55 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ നായകനായി സഞ്ജുവിനെ തിരഞ്ഞെടുത്തതിൽ ടീമിനുള്ളിൽ അതൃപ്‌തിയുള്ളതായി കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ ഓപ്പണറായ വിരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടിരുന്നു. ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ പിന്നിടുമ്പോൾ അത്ര മികച്ച പ്രകടനമല്ല നായകൻ എന്ന നിലയിൽ സഞ്ജുവെന്നത് വ്യക്തവുമാണ്. ഇപ്പോളിതാ സഞ്ജു സാംസണിന്റെ ക്യാപ്‌‌റ്റൻസിയെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ടീമിലെ സഹതാരമായ ഇംഗ്ലണ്ട് സൂപ്പർ താരം ജോസ് ബട്ട്‌ലർ.
 
സഞ്ജു സാംസൺ നായകനെന്ന നിലയിൽ പുതുമുഖമാണെന്നും അദ്ദേഹത്തെ സഹായിക്കാൻ താൻ അടക്കമുള്ള മുതിർന്ന താരങ്ങൾ ഉണ്ടെന്നുമാണ് ബട്ട്‌ലർ പറയുന്നത്. സഞ്ജുവിന്റെ ക്യാപ്‌റ്റൻസിയിൽ ടീമിൽ അതൃപ്‌തിയുണ്ടെന്ന സെവാഗിന്റെ അഭിപ്രായത്തിന് പിന്നാലെയാണ് ബട്ട്‌ലറുടെ മറുപടി.
 
ക്യാപ്റ്റനെന്ന നിലയിൽ ഇത് സഞ്ജുവിന്റെ ആദ്യ വർഷമാണ്. അതിനാൽ തന്നെ ടീമിലെ സീനിയർ താരങ്ങളായ ഞാനും ക്രിസ് മോറിസും ഡേവിഡ് മില്ലറുമെല്ലാം എപ്പോളും സഞ്ജുവിന്റെ സഹായത്തിനുണ്ട്.ഇംഗ്ലണ്ട് ടീമിൽ വൈസ് ക്യാപ്റ്റന്റെ ജോലി ചെയ്ത പരിചയം എനിക്കുണ്ട്. അതുവച്ച് ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിനെ സഹായിക്കാനാണ് ശ്രമം. ബട്ട്‌ലർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 2nd Test: 'ഒടുവില്‍ ഡിക്ലയര്‍'; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 608 റണ്‍സ്

Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം

അണ്ടർ 19 ടീമിലും അടിയോടടി തന്നെ, ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ സെഞ്ചുറിയുമായി സൂര്യ വൈഭവം

India vs England: എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല, ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ഹാരി ബ്രൂക്

Sanju Samson in KCL: സഞ്ജു ഇനി കൊച്ചി ടീമില്‍; റെക്കോര്‍ഡ് തുക !

അടുത്ത ലേഖനം
Show comments