Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവും ഹാർദിക്കുമാണ് നിലവിൽ ടി20യിലെ മികച്ച താരങ്ങൾ: ക്രിസ് മോറിസ്

സഞ്ജുവും ഹാർദിക്കുമാണ് നിലവിൽ ടി20യിലെ മികച്ച താരങ്ങൾ: ക്രിസ് മോറിസ്
, ചൊവ്വ, 27 ഏപ്രില്‍ 2021 (19:20 IST)
ഐപിഎല്ലിന്റെ പുതിയ സീസണിൽ 16.25 കോടിയെന്ന വൻ തുക മുടക്കിയാണ് രാജസ്ഥാൻ ദക്ഷിണാഫിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിനെ ടീമിലെത്തിച്ചത്. ഒരു ടീം എന്ന നിലയിൽ ശരാശരി പ്രകടനമാണ് രാജസ്ഥാൻ ടൂർണമെന്റിൽ നടത്തുന്നതെങ്കിലും ഐപിഎല്ലിൽ ടീമിനായി തിളങ്ങാൻ മോറിസിനായിരുന്നു.
 
ഇപ്പോളിതാ നിലവിലെ ടി20 താരങ്ങളിൽ തന്റെ ഇഷ്ടതാരങ്ങൾ ആരെല്ലാമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍,മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് മികച്ച താരങ്ങളായി മോറിസ് തിരഞ്ഞെടുത്തത്. സഞ്ജുവാണ് ഇതിൽ ഏറ്റവും പ്രിയപ്പെട്ട താരമെന്ന് മോറിസ് പറയുന്നു. 
 
കളിക്കാരൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും അവന്റെ വളർച്ച മനോഹരമാണ്. ഹര്‍ദിക് പാണ്ഡ്യയേയും വളരെ ഇഷ്ടമാണ്. നിര്‍ത്താതെ ആഘോഷം നല്‍കുന്നവനാണവന്‍. മോറിസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ കളിക്കാനാണ് അവർ പോയത്, രാജ്യത്ത് തിരിച്ചെത്തേണ്ടത് സ്വന്തം ഉത്തരവാദിത്വം: താരങ്ങളോട് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി