IPL 2020: കൊല്‍ക്കത്തയെ സിറാജ് കൊന്നു, ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം

സുബിന്‍ ജോഷി
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (22:45 IST)
ഐ പി എല്ലിന്‍റെ ചരിത്രത്തില്‍ 20 ഓവറും ബാറ്റ് ചെയ്‌ത് ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒതുങ്ങിയപ്പോള്‍ എട്ട് വിക്കറ്റ് ജയം നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മികവുകാട്ടി. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത എട്ടുവിക്കറ്റ് നഷ്‌ടത്തില്‍ 84 റണ്‍സ് മാത്രമാണ് എടുത്തത്.
 
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ ആകട്ടെ 13.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 85 റണ്‍സ് നേടി വിജയം കുറിച്ചു. ബാംഗ്ലൂരിനുവേണ്ടി ദേവ്‌ദത്ത് പടിക്കല്‍ (25), ആരോണ്‍ ഫിഞ്ച് (16), ഗുര്‍കീരത് സിംഗ് ( പുറത്താകാതെ 21), നായകന്‍ വിരാട് കോലി (പുറത്താകാതെ 18) എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റുവീശി.
 
ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയുടെ അന്തകനായത് മുഹമ്മദ് സിറാജാണ്. നാല് ഓവറുകളില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നുവിക്കറ്റുകള്‍. യുസ്‌വേന്ദ്ര ചാഹല്‍ രണ്ടുവിക്കറ്റുകള്‍ വീഴ്‌ത്തി.
 
30 റണ്‍സെടുത്ത നായകന്‍ ഒയിന്‍ മോര്‍ഗന്‍ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് ക്രിക്കറ്റ് സ്ഥിരമായി 5-6 സ്റ്റേഡിയങ്ങളിൽ മതി, അതാണ് ഹോം അഡ്വാൻഡേജ്, കോലി ഫോർമുല ഇന്ത്യൻ ടീം പിന്തുടരണമെന്ന് അശ്വിൻ

രഞ്ജി കളിക്കാൻ ആകുമെങ്കിൽ എനിക്ക് ഏകദിനത്തിലും കളിക്കാം, ടീം സെലക്ഷനെ വിമർശിച്ച് മുഹമ്മദ് ഷമി

കളിക്കാർ സെലക്ടർമാരെ ഭയക്കുന്ന സാഹചര്യമുണ്ടാകരുത്, ബിസിസിഐക്കെതിരെ അജിങ്ക്യ രഹാനെ

ക്രിസ്റ്റ്യാനോ- മെസ്സി ആരാധകർക്ക് അഭിമാനദിവസം, സ്വന്തമാക്കിയത് വമ്പൻ റെക്കോർഡുകൾ

ഇന്ത്യയ്ക്ക് ഒരു വീക്ക്നെസുണ്ട്, അവർക്ക് കൈ കൊടുക്കാൻ അറിയില്ല, പരിഹസിച്ച് ഓസീസ് വനിതാ, പുരുഷ താരങ്ങൾ

അടുത്ത ലേഖനം
Show comments