Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യം, ഒരു മത്സരത്തിൽ രണ്ട് മെയ്‌ഡൻ ഓവറുകളുമായി സിറാജ്: അപൂർവ്വ നേട്ടം

ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യം, ഒരു മത്സരത്തിൽ രണ്ട് മെയ്‌ഡൻ ഓവറുകളുമായി സിറാജ്: അപൂർവ്വ നേട്ടം
, ബുധന്‍, 21 ഒക്‌ടോബര്‍ 2020 (20:35 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റുകൾ നഷ്ടമായി ഒടുവിൽ വിവരം കിട്ടുമ്പോൾ കൊൽക്കത്ത 12 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 40 റൺസെന്ന നിലയിലാണ്.
 
അതേസമയം ഐപിഎല്ലിൽ ഇതുവരെ കാര്യമായ പ്രകടനം പുറത്തെടുക്കാത്ത മുഹമ്മദ് സിറാജ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുകയാണ് ഇന്ന്. കൊൽക്കത്തയെ തകർച്ചയിലേക്കെടുത്തെറിഞ്ഞത് മുഹമ്മദ് സിറജായിരുന്നു. സിറാജിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ രാഹുക് ത്രിപാഠി ഡിവില്ലിയേഴ്‌സിന്റെ കയ്യിലൊതുങ്ങി.തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് കൊല്‍ക്കത്തയെ വിറപ്പിച്ചു.
 
നാലാമനായി ഇറങ്ങിയ ടോം ബാന്റൺ കൊൽക്കത്തയ്‌ക്ക് പ്രതീക്ഷ നൽകിയെങ്കിലും തന്‍റെ രണ്ടാം ഓവറില്‍ ബാന്‍റണെയും(10) ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ച് സിറാജ് വീണ്ടും അമ്പരപ്പിച്ചു. 14/4 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ കൊൽക്കത്ത ആദ്യ പവർപ്ലേയിൽ നേടിയത് വെറും 17 റൺസ്. മൂന്നോവറില്‍ രണ്ട് മെയ്ഡിന്‍ ഓവര്‍ അടക്കം റണ്‍സ് വിട്ടുകൊടുത്ത് സിറാജ് മൂന്ന് വിക്കറ്റെടുത്തു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടരെ തോൽവികൾ, ചെന്നൈക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ ഡ്വെയ്‌ൻ ബ്രാവോയ്‌ക്ക് സീസൺ നഷ്ടമാവും