Publish Date: Wed, 21 Oct 2020 (12:08 IST)
Updated Date: Wed, 21 Oct 2020 (12:13 IST)
ഐപിഎല്ലിൽ തന്റെ മോശം ഫോമിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഗ്ലെൻ മാക്‌സ്‌വെല്ലിന് പിന്തുണയുമായി ടീം നായകൻ കെഎൽ രാഹുൽ. മാക്‌സ്‌വെൽ നെറ്റ്‌സിൽ നന്നായി തന്നെയാണ് ബാറ്റ് ചെയ്യുന്നത്. അദ്ദേഹം ഒരു ടീം മാനാണ്. ക്രീസിൽ മാക്‌സ്‌വെൽ കൂടുതൽ സമയം ചിലവഴിക്കുന്നത് കാണുന്നത് സന്തോഷകരമാണ്. കഴിഞ്ഞ മത്സരത്തിലേത് പോലെ ഇനിയും അദ്ദേഹത്തിന് റൺസ് കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ- രാഹുൽ പറഞ്ഞു.
പഞ്ചാബിനായി സീസണിലെ 10 മത്സരങ്ങളിൽ നിന്നായി വെറും 90 റൺസ് നേടാനെ മാക്‌സ്‌വെല്ലിനായിട്ടുള്ളൂ. ഇന്നലെ ഡൽഹിക്കെതിരെയുള്ള 32 റൺസാണ് ഉയർന്ന സ്കോർ. അതേസമയം പഞ്ചാബിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു. ടോപ് 4ലെ ഒരു ബാറ്റ്സ്മാൻ ടീം ലക്ഷ്യം കാണുന്നത് വരെ ക്രീസിൽ തുടരേണ്ടതുണ്ട്. താൻ നന്നായി തന്നെയാണ് കളിച്ചതെന്നും ഈ ആത്മവിശ്വാസം ഉന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.