Publish Date: Sat, 19 Sep 2020 (15:35 IST)
Updated Date: Sat, 19 Sep 2020 (15:37 IST)
പതിമൂന്നാമത് ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി ശ്രീലങ്കൻ സൂപ്പർ താരമായ ലസിത് മലിംഗയുടെ അഭാവമാണെന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിനിടയിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
മലിംഗയുടെ വിടവ് നികത്തുക എന്നത് വളരെ ദുഷ്‌ക്കരമായ കാര്യമാണ്. മുംബൈ ഇന്ത്യൻസിനായും ശ്രീലങ്കയ്‌ക്ക് വേണ്ടിയും അവിസ്മരണീയമായ കാര്യങ്ങളാണ് മലിംഗ ചെയ്‌തത്. മുംബൈ ടീം കുഴപ്പത്തിലായ പല അവസരങ്ങളിൽ നിന്നും മലിംഗ കളി രക്ഷിച്ചെടുത്തു. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീം വളരെ മിസ് ചെയ്യുമെന്നും രോഹിത് വ്യക്തമാക്കി.
ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് മലിംഗ. 122 ഐപിഎൽ മത്സരങ്ങൾ കളിച്ച മലിംഗ 170 ഐപിഎൽ വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.