Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഐപിഎല്ലിൽ ആ നാല് പേരെ സൂക്ഷിക്കണം, ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് മാത്യൂ ഹെയ്‌ഡൻ

ഐപിഎൽ
, ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (12:29 IST)
ഐപിഎല്ലിന് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് മുൻ ഓസീസ് താരം മാത്യൂ ഹെയ്‌ഡൻ. ജസ്പ്രീത് ബൂമ്രയും ഭുവനേശ്വര്‍ കുമാറുമായിരിക്കും ടൂര്‍ണമെന്റില്‍ തിളങ്ങാന്‍ പോകുന്നതെന്ന് ഹെയ്ഡന്‍ പറഞ്ഞു.
 
പരിചയസമ്പത്തുള്ള പേസ് ബൗളിംഗ് താരം എപ്പോഴും ഭീഷണിയാണ്. അങ്ങനെയുള്ള താരങ്ങളാണ് ഇന്ത്യയുടെ ഭുവനേശ്വർ കുമറ്രും ജസ്‌പ്രീത് ബു‌മ്രയും. ലോകത്തെ ഏറ്റവും മികച്ച 3 പേസർമാരിലൊരാളാണ് ബു‌മ്ര. അതിനാൽ ഈ രണ്ട് താരങ്ങൾ ഐപിഎല്ലിൽ എന്തായാലും തിളങ്ങുമെന്നുറപ്പ്.അതേ സമയം സ്പിന്നർമാരായി ഹർഭജൻ സിംഗും രവീന്ദ്ര ജഡേജയും കരുത്ത് തെളിയിക്കുമെന്നും ഹെയ്‌ഡൻ പറഞ്ഞു. അടുത്തൊന്നും ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിൽ കൂടി അനുഭവസമ്പത്ത് ഹർഭജന് ഗുണം ചെയ്യുമെന്നും മാത്യു ഹെയ്‌ഡൻ അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെയ്‌നയ്‌ക്ക് പകരം മൂന്നാമൻ? വെല്ലുവിളി ധോണി ഏറ്റെടുക്കണമെന്ന് ഗംഭീർ