Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 2020 Final: മുംബൈ കപ്പിനടുത്ത്, ജയിക്കാന്‍ വേണ്ടത് 157 റണ്‍സ്

IPL 2020 Final: മുംബൈ കപ്പിനടുത്ത്, ജയിക്കാന്‍ വേണ്ടത് 157 റണ്‍സ്

ജോര്‍ജി സാം

, ചൊവ്വ, 10 നവം‌ബര്‍ 2020 (22:11 IST)
ഐ പി എല്‍ ഫൈനലില്‍ മുംബൈ വിജയത്തിലേക്ക് നീങ്ങുന്നു. എട്ട് ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സാണ് മുംബൈ നേടിയിട്ടുള്ളത്. 20 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക്ക് ആണ് പുറത്തായത്. 33 റണ്‍സുമായി രോഹിത് ശര്‍മ്മയും 17 റണ്‍സുമായി സൂര്യകുമാര്‍ യാദവും ബാറ്റ് ചെയ്യുകയാണ്.
 
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. 56 റണ്‍സെടുത്ത റിഷഭ് പന്തും 65 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യരും മാത്രമാണ് മികച്ച പ്രകടനം കാഴ്‌ച വച്ചത്.
 
മുംബൈക്കുവേണ്ടി ട്രെന്‍റ് ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ഉള്ളപ്പോൾ ടെസ്റ്റിൽ കോലിക്ക് പകരം നായകനാകേണ്ടത് രഹാനയല്ല: തുറന്നടിച്ച് പഠാൻ