നായകന് ഒരിക്കലും ഒളിച്ചോടാൻ കഴിയില്ല, ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കുമെന്ന് ധോനി

Webdunia
ശനി, 24 ഒക്‌ടോബര്‍ 2020 (09:07 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനോടേറ്റ പത്ത് വിക്കറ്റ് പരാജയത്തോടെ ഈ സീസണിലെ പ്ലേ ഓഫ് സാധ്യതകൾ എല്ലാം ചെന്നൈക്ക് മുന്നിൽ അവസാനിച്ചിരിക്കുകയാണ്. നേരിയ സാധ്യതകൾ നിലനിർത്താൻ മുംബൈക്കെതിരെ ഇന്നലെ വലിയ മാർജിനിൽ ചെന്നൈക്ക് ജയം അനിവാര്യമായിരുന്നു എന്നാൽ ഏകപക്ഷീയമായ തോല്‍വിയിലേക്കാണ് എംഎസ് ധോണിയുടെ ടീം കൂപ്പുകുത്തിയത്.
 
അതേസമയം ഈ സീസണിൽ ഒന്നോ രണ്ടോ മത്സരങ്ങളിൽ മാത്രമെ ചെന്നൈ ബൗളിങ്ങിലും ബാറ്റിങ്ങിലും മികവ് കാണിച്ചതെന്ന് മത്സരശേഷം ധോനി പറഞ്ഞു. ടീമിലെ എല്ലാവരും നിരാശരാണ്. എങ്കിലും അവര്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. ടൂർണമെന്റിൽ ഭാഗ്യം ഞങ്ങൾക്കൊപ്പം നിന്നില്ല.പല കളികളിലും ടോസ് നേടാന്‍ സിഎസ്‌കെയ്ക്കായില്ല, രണ്ടാമത് ബാറ്റ് ചെയ്തപ്പോഴാവട്ടെ പിച്ചിലെ ഈര്‍പ്പം ടീമിന് തിരിച്ചടിയായി. ധോനി പറഞ്ഞു.
 
അതേസമയം ടീമിന്റെ ഉത്തരവാദിത്തത്തിൽ നിന്നും പിന്മാറില്ലെന്നും ധോനി പറഞ്ഞു. അടുത്ത സീസണിന് മുൻപ് നല്ല തയ്യാറെടുപ്പ് നടത്താനാണ് ഇനി ശ്രമം. താൻ ടീമിന്റെ നായകനാണ്.നായകന് ഒരിക്കലും ഒളിച്ചോടാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ സിഎസ്‌കെയുടെ ശേഷിച്ച എല്ലാ മത്സരങ്ങളിലും താൻ കളിക്കുമെന്നും ധോനി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് ടീമിൽ കയറാൻ ഇത് മതിയോ?, സിറാജിനെ പറത്തി സർഫറാസ്, രഞ്ജിയിൽ വെടിക്കെട്ട് ഡബിൾ സെഞ്ചുറി

ആരോടാണ് വില പേശുന്നത്, ഐസിസിയോടോ?, രാഷ്ട്രീയം കളിച്ചപ്പോൾ നഷ്ടമുണ്ടായത് ബംഗ്ലാദേശ് ക്രിക്കറ്റിന് മാത്രം

പരിക്ക് തുണയായോ? , ലോകകപ്പിനുള്ള ടി20 ടീമിൽ റിക്കെൽട്ടനും സ്റ്റബ്‌സും

ഇന്ത്യ ചോദിച്ചതും ചാമ്പ്യൻസ് ട്രോഫി വേദി മാറ്റി, ഐസിസിക്ക് ഇരട്ടത്താപ്പെന്ന് ബംഗ്ലാദേശ്

വിജയം തുടരാൻ ഇന്ത്യ, രണ്ടാം ടി20 ഇന്ന്, സഞ്ജുവിനും ഇഷാനും നിർണായകം

അടുത്ത ലേഖനം
Show comments