Publish Date: Fri, 09 Oct 2020 (19:38 IST)
Updated Date: Fri, 09 Oct 2020 (19:40 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തോൽവി നേരിട്ടതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എം.എസ് ധോനിയുടെ അഞ്ചു വയസുകാരിയായ മകള്‍ സിവയ്ക്കെതിരെ ബലാത്സംഗ ഭീഷണിയുമായി ഭ്രാന്തൻ കൂട്ടം. കൊൽക്കത്തയ്‌ക്കെതിരെ ചെന്നൈ തോറ്റതിന് പിന്നാലെയാണ് സിവയെ ആക്രമിക്കുമെന്നതടക്കമുള്ള ഭീഷണികള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കാണപ്പെട്ടത്.
ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് താഴെയാണ് ചിലര്‍ ഇത്തരത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങൾ തോൽക്കുമ്പോൾ താരങ്ങൾക്കെതിരെ ആരാധകർ തിരിയാറുണ്ടെങ്കിലും എല്ലാ അതിരുകളും ഭേദിച്ചുകൊണ്ടുള്ള ആഭാസമാണ് ഇത്തവണ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഒക്‌ടോബർ ഏഴിനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ മത്സരം നടന്നത്. കൊൽക്കത്ത ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ലക്ഷ്യം മറികടക്കാനായിരുന്നില്ല. മത്സരത്തിൽധോനിയുടെയും കേദാര്‍ ജാദവിന്റെയും ബാറ്റിങ് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾക്കെതിരെയും ഇപ്പോള്‍ സിവയ്‌ക്കെതിരെയും ഭീഷണികൾ ഉയർന്നിരിക്കുന്നത്.