പതിനാലാമത് ഐപിഎൽ എഡിഷനിൽ ഓരോ ടീമിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന, ഏറ്റവും ശ്രദ്ധിക്കേണ്ട കളിക്കാർ ആരെന്ന് ചൂണ്ടികാട്ടി ഓസീസ് പേസർ പാറ്റ് കമ്മിൻസ്. ദി അൺപ്ലേയബിൾ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിൽ ഇക്കുറി അപകടകാരിയാവുക നായകനായ രോഹിത്ത് ശർമയാണെന്ന് കമ്മിൻസ് പറയുന്നു. ചെന്നൈയിൽ നിന്നും സുരേഷ് റെയ്നയെ തിരെഞ്ഞെടുത്ത കമ്മിൻസ് പഞ്ചാബ് സൂപ്പർ കിങ്സിൽ നിന്നും കെഎൽ രാഹുലിനെയും തിരെഞ്ഞെടുത്തു.
എന്നാൽ ഈ 3 പേർ ഒഴികെ മറ്റ് ഇന്ത്യൻതാരങ്ങൾ കമ്മിൻസിന്റെ പട്ടികയിലില്ല. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ നിന്നും കെയിൻ റിച്ചാർഡ്സൺ, ഡൽഹിയിൽ മാർക്കസ് സ്റ്റോയിനിസ്,കൊൽക്കത്തയിൽ ലോക്കി ഫെർഗൂസൺ,ഹൈദരാബാദിൽ കെയ്‌ൻ വില്യംസൺ എന്നിവരാകും ടീമിനായി മികവ് പുലർത്തുക. രാജസ്ഥാൻ നിരയിൽ ബെൻ സ്റ്റോക്സിനെയാണ് ശ്രദ്ധിക്കേണ്ടതെന്നും പാറ്റ് കമ്മിൻസ് പറയുന്നു.