വിജയം സ്വന്തമാക്കിയ ശേഷം അമ്പരപ്പിച്ച പ്രവർത്തി, കയ്യടിക്കാം ഈ നായകന്

Webdunia
വെള്ളി, 6 നവം‌ബര്‍ 2020 (12:01 IST)
ഡെൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് മുംബൈ ഇന്ത്യൻസ് ഫൈനലിൽ പ്രവേശിച്ചത്. മുംബൈ വലിയ വിജയം സ്വന്തമാക്കിയപ്പോൾ പക്ഷേ ടീമിലെ ലെഗ് സ്പിന്നറായ രാഹുൽ ചഹറിന് മത്സരത്തിൽ തിളങ്ങാനായില്ല. മത്സരത്തിൽ രണ്ട് ഓവറുകൾ എറിഞ്ഞ താരം 35 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റുകളൊന്നും സ്വന്തമാക്കാനും താരത്തിനായില്ല. എന്നാൽ പൂർണനിരാശയിൽ നിൽക്കുന്ന താരത്തിനൊപ്പം നിന്നുകൊണ്ടാണ് താൻ എന്തുകൊണ്ടാണ് നായകനെന്ന നിലയിൽ വ്യത്യസ്‌തനാകുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് രോഹിത് ശർമ.
 
മത്സരത്തിൽ നിരാശനായി നിന്ന ചഹറിനോട് മത്സരശേഷം ഡ്രെസിങ് റൂമിലേക്ക് നയിക്കാൻ ആവശ്യപ്പെടുകയാണ് രോഹിത് ചെയ്‌തത്. മത്സരത്തിൽ നിരാശനായി നിൽക്കുന്ന താരത്തിനോട് ടീം എപ്പോഴും ഒപ്പമുണ്ടാകുമെന്ന് കാണിച്ചുകൊടുക്കുകയാണ് താരം ചെയ്‌തത്. എന്തായാലും മുംബൈ നായകന്റെ പ്രവർത്തിയിൽ വലിയ കയ്യടിയാണ് ക്രിക്കറ്റ് ലോകത്തിൽ നിന്നും ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീം പ്രഖ്യാപനം വൈകുന്നു; കാരണം ഗില്ലോ?

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, ബുമ്ര ടീമിൽ തിരിച്ചെത്തിയേക്കും

ഐപിഎൽ മിനി- ലേലം, വെങ്കടേഷ് അയ്യരും കാമറൂൺ ഗ്രീനും ഉൾപ്പടെ 1355 താരങ്ങൾ രജിസ്റ്റർ ചെയ്തു

Virat Kohli: കെ.എല്‍.രാഹുല്‍ കേക്ക് മുറിക്കുന്നു, ടീമിനൊപ്പം നില്‍ക്കാതെ റൂമിലേക്കു പോയി കോലി; ചൂടുപിടിച്ച് ഇന്ത്യന്‍ ഡ്രസിങ് റൂം (വീഡിയോ)

അടുത്ത ലേഖനം
Show comments