ഇന്ദിരാനഗറിലെ ഗുണ്ടക്കൊപ്പം രാജസ്ഥാൻ പട, സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

Webdunia
വ്യാഴം, 22 ഏപ്രില്‍ 2021 (16:18 IST)
ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസൺ നായകനാകുന്ന രാജസ്ഥാൻ റോയൽസ് വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വൈറലായിരിക്കുകയാണ്. ഇന്ദിരാനഗറിലെ ഗുണ്ടക്കൊപ്പം പോരാട്ടത്തിനിറങ്ങുന്ന രാജസ്ഥാൻ താരങ്ങളുടെ ചിത്രമാണ് വൈറലായിരിക്കുന്നത്.
 
രാജസ്ഥാൻ റോയൽസ് ടീമാണ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. രാഹുൽ ദ്രാവിഡിന്റെ വൈറലായ പരസ്യചിത്രത്തിലെ ഗുണ്ടാ കഥാപാത്രത്തിനൊപ്പം ബാംഗ്ലൂർ നിരയെ നേരിടാനെത്തുന്ന രാജസ്ഥാൻ താരങ്ങളാണ് ചിത്രത്തിൽ.
 
അതേസമയം ഇന്ന് വാംഖഡെയിൽ ബാംഗ്ലൂരിനെതിരെ നടക്കുന്ന മത്സരത്തിൽ ബാംഗ്ലൂരിനാണ് വിജയസാധ്യത. മികച്ച ഫോമിലുള്ള മാക്‌സ്‌വെല്ലും ഡിവില്ലിയേഴ്‌സും അടങ്ങുന്ന ബാറ്റിങ് നിരയും ശക്തമായ ബൗളിങ് നിരയുമാണ് ബാംഗ്ലൂരിനുള്ളത്. അതേസമയം സഞ്ജു സാംസണിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്‌മയാണ് രാജസ്ഥാനെ വലയ്‌ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

അവനെ കയ്യിൽ കിട്ടിയാൽ അടിച്ചുപറത്തും!, നിതീഷ് കുമാർ റെഡ്ഡിയുടെ സെലക്ഷനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

മെനയാകുന്നില്ലല്ലോ സജിയേ, വിജയ് ഹസാരെയിലും നിരാശപ്പെടുത്തി ഗില്ലും സൂര്യയും, ശ്രേയസ് അയ്യർക്ക് വെടിക്കെട്ട് ഫിഫ്റ്റി

Ashes Series : ഹെഡിന് പിന്നാലെ സ്മിത്തിനും സെഞ്ചുറി, ദ്രാവിഡിനെ മറികടന്നു!, ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്

IPL Logo : ഐപിഎൽ ലോഗോ മൊർതാസയുടേത് !, മുസ്തഫിസുറിനെ വേണ്ടെങ്കിൽ ആ ലോഗോ ഒഴിവാക്കണം, പ്രതിഷേധവുമായി ബംഗ്ലദേശ് ആരാധകർ

അടുത്ത ലേഖനം
Show comments