Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ട് ഐപിഎല്ലിൽ കൂടുതൽ ടീമുകളും ചേസിംഗ് തിരഞ്ഞെടുക്കുന്നു, കാരണം വ്യക്തമാക്കി സച്ചിൻ

എന്തുകൊണ്ട് ഐപിഎല്ലിൽ കൂടുതൽ ടീമുകളും ചേസിംഗ് തിരഞ്ഞെടുക്കുന്നു, കാരണം വ്യക്തമാക്കി സച്ചിൻ
, ശനി, 7 നവം‌ബര്‍ 2020 (10:32 IST)
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങളുടെ ആദ്യ ഘട്ടത്തിൽ സ്കോർ പിന്തു‌ടർന്ന് ജയിക്കാൻ ടീമുകൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ടൂർണമെന്റ് മുന്നേറും തോറും ടോസ് ലഭിക്കുന്ന ടീമുകൾ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ഇപ്പോളിതാ ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ താരമായ സച്ചിൻ ടെൻഡുൽക്കർ.
 
യുഎഇ‌യിലെ കാലാവസ്ഥയാണ് ടീമുകൾ ഇപ്പോൾ ചേസിംഗ് തിരഞ്ഞെടുക്കാൻ കാരണമെന്നാണ് സച്ചിൻ പറയുന്നത്. ഇപ്പോൾ സൂര്യൻ നേരത്തെ അസ്‌തമിക്കുന്നു. അതുകൊണ്ട് തന്നെ ആദ്യം ബൗൾ ചെയ്യുമ്പോൾ ബൗളർമാർക്ക് സഹായം ലഭിക്കുന്നു. ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ അതില്ലായിരുന്നു. രണ്ടാം ഇന്നിങ്സിൽ പന്ത് നേരിയ രീതിയിൽ നനയുന്നുണ്ട്. പന്ത് നനഞ്ഞാൽ അത് തെന്നിമാറുന്നു. ആദ്യ നാല് ഓവറുകൾ കഴിയുമ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും. പന്ത് പരന്ന് കഴിയുമ്പോൾ ബാറ്റിങ് എളുപ്പമാവുകയാണ് സച്ചിൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രീ ഹിറ്റിലും ഔട്ടാകാൻ ഒരു റെയ്‌ഞ്ച് വേണം, വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ