Select Your Language

Notifications

webdunia
webdunia
webdunia
webdunia

"വലിയ ഗ്രൗണ്ടിൽ കളി നടക്കുന്നില്ല, ഇത് ഷാർജ സഞ്ജു," വാഴ്‌ത്തിയവർ തന്നെ വലിച്ചുകീറുമ്പോൾ

, ബുധന്‍, 7 ഒക്‌ടോബര്‍ 2020 (16:37 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ മോഹിപ്പിക്കുന്ന തുടക്കത്തിനൊടുവിൽ റൺസ് കണ്ടെത്താൻ വലയുകയാണ് രാജസ്ഥാന്റെ മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസൺ. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മാത്രം 159 റൺസ് നേടിയ സഞ്ജു സാംസൺ തന്റെ അവസാന 3 മത്സരങ്ങളിൽ നിന്നും വെറും 12 റൺസ് മാത്രമാണ് നേടിയത്. ഇതോടെ ആദ്യ മത്സരങ്ങളിൽ സഞ്ജുവിനെ വാഴ്‌ത്തിപാടിയ ആരാധകരെല്ലാം സഞ്ജുവിനെ കയ്യൊഴിഞ്ഞ മട്ടാണ്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാവുകയാണ് ഇപ്പോൾ താരം.
 
ഇതാദ്യമായല്ല സഞ്ജു സാംസൺ തുടക്കത്തിലെ മിന്നൽ പ്രകടനങ്ങൾക്ക് ശേഷം നിറം മങ്ങുന്നത്.കഴിഞ്ഞ മൂന്ന് സീസണിലും 25കാരന്റെ അവസ്ഥ ഇതുതന്നെയായിരുന്നു.2017ല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ 114 റണ്‍സാണ് താരം നേടിയപ്പോൾ പിന്നീടുള്ള 12 മത്സരങ്ങളിൽ ആകെ നേടിയത് 272 റൺസാണ്. 2018ൽ ആദ്യ മൂന്ന് മത്സരങ്ങളിൽ 178 റൺസും അടുത്ത 12 മത്സരങ്ങളിൽ 263 റൺസുമായിരുന്നു താരം നേടിയത്. കഴിഞ്ഞ വർഷം ആദ്യ രണ്ട് കളികളിൽ 132 റൺസെടുത്തപ്പോൾ പിന്നീട് കളിച്ച 10 മത്സരങ്ങളിൽ 210 റൺസാണ് താരം നേടിയത്.
 
ഈ സീസണിലും സഞ്ജുവിന്റെ അവസ്ഥ വ്യത്യസ്‌തമല്ല. ആദ്യ രണ്ട് കളികളിൽ ഷാർജയിലെ ചെറിയ ഗ്രൗണ്ടിൽ മാത്രം റൺസ് കണ്ടെത്താനായ സഞ്ജുവിന് ഷാർജ സഞ്ജുവെന്നും ഇപ്പോൾ പേര് വീണിരിക്കുകയാണ്.ബൗളര്‍മാരെ ബഹുമാനിക്കാതെ നേരിടുന്നതാണ് സഞ്ജുവിന്റെ പ്രധാന പ്രശ്‌നമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. വിക്കറ്റ് വലിച്ചെറിയുന്ന സ്വഭാവം തുടരുകയാണെങ്കിൽ ഇന്ത്യൻ ടീമിൽ സ്ഥാനം നേടുക എന്ന സഞ്ജുവിന്റെ സ്വപ്‌നം വിദൂരമാകുമെന്നും ആരാധകർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈ കൊൽക്കത്ത പോരാട്ടം; കണക്കുകൾ ചെന്നൈയ്ക്ക് അനുകൂലം: ബാറ്റ്സ്‌മാൻമാരുടെ ഫോം പ്രധാനം !