Select Your Language

Notifications

webdunia
webdunia
webdunia
webdunia

40 ഓവറുകളും കൈവിട്ടു, വേഗത്തിൽ കാര്യങ്ങൾ ശരിയാക്കേണ്ടതുണ്ട്: രാജസ്ഥാൻ തോൽവിയിൽ സ്റ്റീവ് സ്മിത്

ഡൽഹി
ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ഐപിഎൽ മത്സരത്തിൽ 40 ഓവറും നല്ല ക്രിക്കറ്റ് പുറത്തെടുക്കാനായില്ലെന്ന് സമ്മതിച്ച് രാജസ്ഥാൻ നായകൻ സ്റ്റീവ് സ്മിത്. ഡൽഹിക്കെതിരെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് സ്മ്ഇത്തിന്റെ കുറ്റസമ്മതം.
 
ഷാർജയിലെ വിക്കറ്റ് അനുകൂലമായിരുന്നില്ല. ബൗളർമാർ നന്നായി കളിച്ചു. 10-15 എക്‌സ്ട്രാ റണ്ണുകൾ ഞങ്ങൾ വഴങ്ങി. സമ്മർദ്ദം കൂടിയപ്പോൾ പ്ലാൻ അനുസരിച്ച് കളിക്കാനായില്ല.എനിക്കും നന്നായി ബാറ്റ് ചെയ്യാനായില്ല. മികച്ച ടച്ച ഫീൽ ചെയ്‌തെങ്കിലും ഞാൻ ആഗ്രഹിച്ച പോലെ കളിക്കാൻ സാധിച്ചില്ല- സ്മിത് പറഞ്ഞു.
 
പോസിറ്റീവായിരിക്കുക എന്നതാണ് ഇപ്പോൾ പ്രധാനം. കാര്യങ്ങൾ കീഴ്‌മേൽ മറിക്കേണ്ടതുണ്ട്. സ്റ്റോക്‌സ് ടീമിൽ എത്തിയാലും കാര്യങ്ങൾ എളുപ്പമാവില്ല. ക്രിക്കറ്റിൽ നിന്നും കുറച്ചുകാലമായി സ്റ്റോക്‌സ് വിട്ടു‌നിൽക്കുകയാണ്. അതിനാൽ തന്നെ ഞായറാഴ്‌ച്ച സ്റ്റോക്‌സിന് കളിക്കാനാവുമോ എന്ന് പരിശോധിക്കേണ്ടതുണ്ട് സ്മിത് പറഞ്ഞു.
 
സീസണിൽ ഇതുവരെ 2 മത്സരങ്ങളിൽ മാത്രമാണ് രാജസ്ഥാൻ വിജയിച്ചത്. ഷാർജയിൽ നടന്ന ആദ്യ രണ്ട് കളികളിൽ നായകൻ സ്മിത്ത് മികച്ച പ്രകടനമാണ് കാഴ്‌ച്ച വെച്ചത്. 69,50 എന്നിങ്ങനെയായിരുന്നു ആ മത്സരങ്ങളിൽ സ്മിത്തിന്റെ സ്കോറുകൾ.എന്നാൽ ഇത് ആവർത്തിക്കാൻ സ്മിത്തിനായില്ല. ഡൽഹി ക്യാപിറ്റൽസിനെതിരെ 17 പന്തിൽ 24 റൺസ് നേടിയാണ് സ്മിത് പുറത്തായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളിക്കാർ എല്ലായിപ്പോഴും വിജയിക്കണമെന്നില്ല, സിവയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ തുറന്നടിച്ച് പത്താൻ