"പതറരുത്, ഒന്നും നോക്കാതെ പെരുമാറിക്കോ" ആത്മവിശ്വാസം തന്നത് സഞ്ജുവും റോബിൻ ഉത്തപ്പയും

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (12:12 IST)
ഐപിഎല്ലിൽ ഒരൊറ്റ മത്സരത്തിലൂടെ തന്നെ ഹീറോയായി മാറിയ ക്രിക്കറ്ററാണ് രാജസ്ഥാൻ റോയൽസ് താരം തേവാട്ടിയ. എന്നാൽ ആദ്യ മത്സരത്തിലെ തന്റെ സൂപ്പർ മാൻ പ്രകടനത്തിന് സഹായകരമായത് ടീമിലെ രണ്ട് സഹതാരങ്ങളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തേവാട്ടിയ ഇപ്പോൾ. ആദ്യത്തെ 20 പന്തുകൾ എന്റെ കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ട പന്തുകളായിരുന്നു. എന്നാൽ ഒരിക്കൽ സിക്‌സർ അടിക്കാൻ സാധിച്ചാൽ അത് തുടരാൻ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നു അതാണ് അന്ന് നടന്നത് തേവാട്ടിയ പറഞ്ഞു.
 
ലെഗ് സ്പിന്നറെ നേരിടുക എന്നതായിരുന്നു എന്റെ ചുമതല.എന്റെ വമ്പനടികള്‍ക്ക് പിന്നില്‍ ടീമിലെ രണ്ട് സഹതാരങ്ങളാണ്. സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയുമാണ് അവർ. അവസാന നാലോവറിൽ 18 റൺസ് വെച്ച് നേടാനായാൽ വിജയിക്കാനാവുമെന്ന് എനിക്കും സഞ്ജുവിനും അറിയാമായിരുന്നു. ഈ അവസരത്തിൽ പതറരുത് എന്നായിരുന്നു സഞ്ജു പറഞ്ഞത്. വെടിക്കെട്ടിന് തന്നെ ശ്രമിക്കണമെന്നും സഞ്ജു ആവശ്യപ്പെട്ടു. നെറ്റ്‌സിൽ എന്റെ പ്രകടനം കണ്ട സഞ്ജുവാണ് ഞാൻ ഗെയിം ചേഞ്ചറാകുമെന്ന് പറഞ്ഞത്.സഞ്ജു പുറത്തായ ശേഷം റോബിന്‍ ഉത്തപ്പയാണ് ക്രീസിലെത്തിയത്. ഉത്തപ്പയും ഒരുപാട് ആത്മവിശ്വാസമാണ് എനിക്ക് നല്‍കിയത്. ഒരു സിക്‌സര്‍ അടിച്ചതോടെ ഇനി പിന്നോട്ട് നോക്കണ്ട അടി തുടങ്ങിക്കോ എന്നാണ് ഉത്തപ്പ പറഞ്ഞത്. ഇത് വലിയ ആത്മവിശ്വാസം നൽകി- തേവാട്ടിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

പരിക്കേറ്റ രാമകൃഷ്ണ ഘോഷിന് പകരമായി കർണാടക താരം, പ്ലേ ഓഫ് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ചെന്നൈ സൂപ്പർ കിംഗ്സ്

ജിടി ജയിച്ചു; പ്ലേഓഫ് ചിത്രം കൂടുതൽ സങ്കീർണ്ണം, ആർസിബി, ചെന്നൈ, ഹൈദരാബാദ് ടീമുകൾക്ക് ഇനി നിർണായകം

തോറ്റാൽ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലാവും, കൊൽക്കത്തയെ നേരിടുമ്പോൾ ആർസിബിക്ക് ചങ്കിടിപ്പ്

എല്ലാം നശിപ്പിച്ചത് അവരാണ്, മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെതിരെ തമിം ഇഖ്ബാൽ

അടുത്ത ലേഖനം
Show comments