Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു എന്തുകൊണ്ട് ഇന്ത്യൻ ടീമിലില്ല! അത്ഭുതം പ്രകടിപ്പിച്ച് ഷെയ്‌ൻ വോൺ

സഞ്ജു എന്തുകൊണ്ട് ഇന്ത്യൻ ടീമിലില്ല! അത്ഭുതം പ്രകടിപ്പിച്ച് ഷെയ്‌ൻ വോൺ
, തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (12:52 IST)
താൻ കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസണെന്ന് ഓസ്ട്രേലിയൻ ഇതിഹാസ സ്പിൻ താരം ഷെയ്‌ൻ വോൺ. സഞ്ജു ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യക്കായി കളിക്കുന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഷെയ്‌ൻ വോൺ പറഞ്ഞു. രാജസ്ഥാൻ റോയൽസിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വോൺ ഇക്കാര്യം പറഞ്ഞത്.
 
എല്ലാം തികഞ്ഞ ചാമ്പ്യൻ ക്രിക്കറ്ററാണ് സഞ്ജു. എല്ലാ ഷോട്ടുകളും ക്ലാസും നിലവാരവും കൈവശമുള്ള കളിക്കാരൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് സ്ഥിരതയാർന്ന ഒരു വർഷമായിരിക്കും ഇതെന്നും രാജസ്ഥാൻ റോയൽസിനെ കിരീടം ഉയർത്താൻ ഇത് സഹായിക്കുമെന്ന് കരുതുന്നുവെന്നും വോൺ പറഞ്ഞു. ഇതിന് പുറമെ ഇന്ത്യൻ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സഞ്ജുവിനെ കാണാൻ സാധിക്കുന്നതായി പ്രതീക്ഷിക്കുന്നുവെന്നും വോൺ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"വില്ലനല്ല, ഹീറോ" സ്റ്റമ്പിനടിച്ച് പോകാൻ പറഞ്ഞവർക്ക് ബാറ്റ് കൊണ്ട് മറുപടി