Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊൽക്കത്തയ്‌ക്ക് പിന്നാലെ ചെന്നൈ ക്യാമ്പിലും കൊവിഡ്, ഐപിഎൽ അനിശ്ചിതത്വത്തിലേക്ക്?

കൊൽക്കത്തയ്‌ക്ക് പിന്നാലെ ചെന്നൈ ക്യാമ്പിലും കൊവിഡ്, ഐപിഎൽ അനിശ്ചിതത്വത്തിലേക്ക്?
, തിങ്കള്‍, 3 മെയ് 2021 (15:08 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെന്നൈ ക്യാമ്പിലും കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കാശി വിശ്വനാഥൻ, ബൗളിങ് കോച്ച് ലക്ഷ്‌മിപതി ബാലാജി. ഒരു ബസ് ക്ലീനർ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 
ടീമുമായി അടുത്ത് ഇടപഴകുന്ന ബൗളിങ് കോച്ച് അടക്കമുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഐപിഎൽ നടത്തിപ്പിനെ പറ്റി വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്. താരങ്ങൾ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 3 പേരും 10 ദിവസം ടീം ബബിളിന് പുറത്ത് ക്വാറന്റൈനിൽ കഴിയേണ്ടി വരും. രണ്ട് തവണ നെഗറ്റീവ് ആയതിന് ശേഷം മാത്രമെ തിരികെ ടീം ബബിളിൽ തിരിച്ചെത്താനാകു.
 
നേരത്തെ കൊൽക്കത്തൻ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ബാംഗ്ലൂർ -കൊ‌ൽക്കത്ത മത്സരം മാറ്റിവെച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താരങ്ങള്‍ക്ക് പോസിറ്റീവ്; ഇന്നത്തെ ഐപിഎല്‍ മത്സരം നടക്കില്ല