Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹിയുടെ ബോൾട്ടിളക്കാൻ ബോൾട്ടെത്തുമോ? താരത്തിന്റെ പരിക്കിനെ പറ്റി വിവരങ്ങൾ പങ്കുവെച്ച് രോഹിത് ശർമ

ഡൽഹിയുടെ ബോൾട്ടിളക്കാൻ ബോൾട്ടെത്തുമോ? താരത്തിന്റെ പരിക്കിനെ പറ്റി വിവരങ്ങൾ പങ്കുവെച്ച് രോഹിത് ശർമ
, ചൊവ്വ, 10 നവം‌ബര്‍ 2020 (11:37 IST)
ഐപിഎല്ലിന്റെ പതിമൂന്നാം സീസണിൽ മുംബൈയുടെ വിജയങ്ങൾക്ക് പിന്നിൽ നിർണായക സാന്നിധ്യമായ കളിക്കാരനാണ് ന്യൂസിലാൻഡിന്റെ സ്റ്റാർ പേസർ ട്രെൻഡ് ബോൾട്ട്. എന്നാൽ ഡൽഹിക്കെതിരെ ഇന്ന് മുംബൈ കലാശപോരാട്ടത്തിനിറങ്ങുമ്പോൾ ട്രെൻഡ് ബോൾട്ട് ടീമിലിടം നേടുമോ എന്ന ആശങ്കയിലാണ് മുംബൈ ആരാധകർ.ഡല്‍ഹിക്കെതിരായ ക്വാളിഫയർ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.
 
അതേസമയം ഫൈനൽ മത്സരത്തിന് മുൻപ് മുംബൈ നായകൻ രോഹിത് ശർമ ബോൾട്ടിന്റെ പരിക്കിനെ പറ്റി വിശദീകരിച്ചു. ട്രെൻഡ് ബോൾട്ട് എല്ലാവര്‍ക്കുമൊപ്പം പരിശീലനം നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്‌നങ്ങളൊന്നും കണ്ടിട്ടില്ല. അതിനാൽ ഭയം ഒഴിഞ്ഞെന്നാണ് കരുതുന്നത്. അദ്ദേഹം കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് രോഹിത് പറഞ്ഞു.
 
സീസണിൽ ജസ്‌പ്രീത് ബു‌മ്രയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് ബോൾട്ട് പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് 49 വിക്കറ്റുകള്‍ പേരിലാക്കിയപ്പോള്‍ 14 മത്സരങ്ങളില്‍ 22 വിക്കറ്റുകള്‍ ബോള്‍ട്ടിനുണ്ട്. 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയതാണ് സീസണിലെ മികച്ച പ്രകടനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മാറ്റം,സഞ്ജു സാംസൺ ഏകദിന ടീമിലും ഇടം നേടി, രോഹിത് ടെസ്റ്റ് പരമ്പരയിൽ മാത്രം