Webdunia - Bharat's app for daily news and videos

Install App

ഈ രാത്രി സമ്മാനിക്കുന്നത് കടുത്ത വേദന, ഇങ്ങനെ ഞാൻ വാർണറെ കണ്ടിട്ടില്ല: തുറന്ന് പറഞ്ഞ് ഹൈദരാബാദ് പരിശീലകൻ

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (14:39 IST)
ഐപിഎല്ലിൽ ചെന്നൈക്കെതിരായ ഹൈദരാബാദിന്റെ തോൽവിക്ക് കാരണം നായകൻ ഡേവിഡ് വാർണറുടെ വേഗം കുറഞ്ഞ ഇന്നിങ്സാണെന്ന വിമർശനം ശക്തമാകുന്നതിനിടെ വാർണറുടെ പ്രകടനത്തിൽ പ്രതികരണവുമായി ടീമിന്റെ മുഖ്യ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ്.
 
വാർണറെ പോലൊരു താരത്തിന് ഇത്തരം സംഭവങ്ങൾ കരിയറിൽ അധികം ഉണ്ടാകാറില്ലെന്ന് ട്രവര്‍ ബെയ്‌ലിസ് പറയുന്നു. ഈ രാത്രി വളരെ വിഷമമുള്ളതാണ്. ഇവിടെ വാർണർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയെന്നത് സങ്കടകരമാണ്. അർധസെഞ്ചുറി നേടാനായെങ്കിലും വാർണറെ ഒരു തരത്തിലും സന്തോഷിപ്പിക്കുന്ന ഇന്നിങ്‌സായിരുന്നില്ല അത്. വാർണർ  നിരവധി പന്തുകള്‍ അവന്‍ അടിച്ചെങ്കിലും മനോഹരമായി പലതും ഫീല്‍ഡ് ചെയ്തു. ഡേവിഡിനെ പോലൊരു താരത്തിന് സാധാരണയായി ഇത്തരം കാര്യങ്ങള്‍ കരിയറില്‍ അധികം ഉണ്ടാകാറില്ല. ബെയ്‌ലിസ് പറഞ്ഞു.
 
മത്സരത്തില്‍ വാര്‍ണര്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും 55 പന്തുകളില്‍ നിന്നാണ് താരത്തിന് 57 റണ്‍സ് കണ്ടെത്താനായത്. ബാറ്റ് ചെയ്യുമ്പോഴും തന്റെ പ്രകടനത്തിൽ വാർണർ തൃപ്‌തനായിരുന്നില്ല. മത്സരശേഷം തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും വാർണർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി

Dewald Brevis: കൊടുങ്കാറ്റ് പോലെ ഒരൊറ്റ സെഞ്ചുറി, ടി20 റാങ്കിങ്ങിൽ 80 സ്ഥാനം മെച്ചപ്പെടുത്തി ഡെവാൾഡ് ബ്രെവിസ്

കിട്ടിയാൽ അടിച്ച് അടപ്പ് തെറിപ്പിക്കും, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്നാണ് ആഗ്രഹം: പാക് മുൻ താരം

ഇപ്പോൾ എവിടെ ചെന്നാലും അടിയാണ്, റാഷിദ് ഖാനെ പഞ്ഞിക്കിട്ട് ലിയാം ലിവിങ്സ്റ്റൺ, നല്ലകാലം കഴിഞ്ഞെന്ന് ആരാധകർ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

അടുത്ത ലേഖനം
Show comments