ഇന്ത്യയുടെ ലോകകപ്പ് ടീമിലും ആ താരം വേണം, യുവതാരത്തിന് പിന്തുണയുമായി വിവിഎസ് ലക്ഷ്‌മൺ

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (14:12 IST)
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇത്തവണ പ്രഖ്യാപിച്ചപ്പോൾ സമ്മിശ്ര പ്രതികരണമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടായത്. ടീമിലെ പ്രധാനതാരങ്ങളിലൊരാളായ രോഹിത്ത് ശർമയ്ക്ക് ടി20,ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടാനാവാതെ പോയതും ടി20യിൽ കൂടുതൽ മത്സരപരിചയമുള്ള മുഹമ്മദ് സിറാജിന് ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചതും ഇത്തവണത്തെ പ്രത്യേകത ആയിരുന്നു.
 
മലയാളി താരമായ സഞ്ജു സാംസൺ ഏകദിന ടി20 ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ഇത്തവണത്തെ പ്രത്യേകതയാണ്. അതിനൊപ്പം തന്നെ തമിഴ്നാട്ടിൽനിന്നുള്ള ഇടംകയ്യൻ പേസർ ടി.നടരാജന് ഇടം നേടാനായതും അപ്രതീക്ഷിതമായിരുന്നു. ഹൈദരാബാദിന് വേണ്ടി ഐപിഎല്ലിൽ നടത്തിയ മികച്ച പ്രകടനമാണ് നടരാജന് തുണയായത്. ഇപ്പോളിതാ താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിവിഎസ് ലക്ഷ്‌മൺ.
 
ഓസ്ട്രേലിയൻ പര്യടനത്തിന് മാത്രമല്ല, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലും നടരാജനെ ഉൾപ്പെടുത്തണമെന്നാണ് ലക്ഷ്‌മണിന്റെ ആവശ്യം. ഡെത്ത് ഓവറുകളിൽ ഹമ്മദ് ഷാമി, നവദീപ് സെയ്‌നി തുടങ്ങിയവർ ആത്മവിശ്വാസത്തോടെ ബോൾ ചെയ്യുന്നുണ്ടെങ്കിലും ടീമിലിടം നേടുകയാണെങ്കിൽ ഇന്ത്യൻ ടീമിന്റെ എക്‌സ് ഫാക്‌ടറായി മാറാൻ ഇടംകയ്യനായ നടരാജന് സാധിക്കുമെന്നും ലക്ഷ്‌മൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

'സാങ്കേതിക പിഴവുകളാണ് തോല്‍പ്പിച്ചത്'; കടിച്ചുതൂങ്ങരുത് 'തലമുറമാറ്റ'ത്തില്‍

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെ കിട്ടണം, 2023ലെ പ്രതികാരം വീട്ടാനുണ്ട്: സൂര്യകുമാർ യാദവ്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

അടുത്ത ലേഖനം
Show comments