Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസീസിന് മാത്രമല്ല, ടീം ഇന്ത്യയ്‌ക്കും പുതിയ ജഴ്‌സി, 1992ലെ ലോകകപ്പിന് സമാനം

ഓസീസിന് മാത്രമല്ല, ടീം ഇന്ത്യയ്‌ക്കും പുതിയ ജഴ്‌സി, 1992ലെ ലോകകപ്പിന് സമാനം
, വെള്ളി, 13 നവം‌ബര്‍ 2020 (10:58 IST)
ഓസ്ട്രേലിയൻ പര്യടനത്തിനൊരുങ്ങുന്ന ടീം ഇന്ത്യയ്‌ക്ക് പുതിയ ജഴ്‌സി. ഓസീസിനെതിരെയുള്ള ഏകദിന ടി20 പരമ്പരകളിൽ പുതിയ ടീം ജഴ്‌സിയിലാകും ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുക. പരമ്പരയിൽ ഓസീസും പുതിയ ജഴ്‌സിയിലാണ് ഇറങ്ങുന്നത്. അതേസമയം ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്‌ത്തി 92ലെ ലോകകപ്പിൽ ഇന്ത്യൻ ടീം ധരിച്ചിരുന്ന ജഴ്‌സിക്ക് സമാനമായ രീതിയിലാണ് പുതിയ ജഴ്‌സി.
 
കഴുത്തിന് ഇരു വശങ്ങളിലുമായി ദേശീയ പതാകയുടെ നിറങ്ങളും ആലേഖനം ചെയ്‌ത കടും നീല നിറമുള്ള ജഴ്‌സിയണിഞ്ഞാകും ഇന്ത്യൻ ടീം കളിക്കാൻ ഇറങ്ങുക. പുതിയ സ്പോൺസർമാരുടെ കീഴിലുള്ള ടീം ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്ഏറെ വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആകാശ നീലനിറത്തിലുള്ള ജഴ്‌സിയാണുണ്ടായിരുന്നത്. ഇടയ്ക്ക് കടുംനീലയും മഞ്ഞയും ചേർന്ന ജഴ്‌സിയും ബിസിസിഐ പരീക്ഷിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുവദനീയമായതിലും കൂടുതൽ സ്വർണം കൊണ്ടുവന്നു, ക്രുണാൽ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു