Select Your Language

Notifications

webdunia
webdunia
webdunia
webdunia

എലികള്‍ നാഗത്തെ ആരാധിക്കുന്നു!

എലികള്‍ നാഗത്തെ ആരാധിക്കുന്നു!
WDWD
ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത് മതപരമായും ചരിത്രപരമായും പ്രാധാന്യമുള്ള ഒരു ക്ഷേത്രത്തിലേക്കാണ്. ഈ ക്ഷേത്രത്തില്‍ അത്ഭുതങ്ങള്‍ നടക്കുന്നു എന്നാണ് വിശ്വസിക്കുന്നത്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

ഗന്ധര്‍വ സെന്‍ മഹാരാജാവിന്‍റെ ഗന്ധര്‍വപുരി എന്ന സാമ്രാജ്യത്തിലെ ക്ഷേത്രത്തെ കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞു വരുന്നത്. പ്രസിദ്ധനായ വിക്രമാദിത്യ മഹാരാജാവിന്‍റെ പിതാവാണ് ഗന്ധര്‍വ സെന്‍.

ഗന്ധര്‍വപുരി ക്ഷേത്രത്തിന്‍റെ താഴികക്കുടത്തിനു താഴെ രൂപം മാറാന്‍ കഴിവുള്ള ഒരു സര്‍പ്പം വസിക്കുന്നു എന്നാണ് വിശ്വാസം. എല്ലാരാത്രിയിലും ഈ സര്‍പ്പത്തിനു ചുറ്റും എലികള്‍ പ്രദക്ഷിണം വച്ച് അതിനെ ആരാധിക്കാറുണ്ടെന്നും ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നു. ഇവിടെയുള്ള രൂപം മാറാന്‍ കഴിവുള്ള സര്‍പ്പമാണ് ക്ഷേത്രത്തെ സംരക്ഷിക്കുന്നത് എന്നാണ് പണ്ടുമുതല്‍ക്കേ ഉള്ള വിശ്വാസം.

webdunia
WDWD
നാളിതുവരെയായും ആരും തന്നെ ഈ സംഭവം നേരില്‍ കണ്ടിട്ടില്ല. എന്നാല്‍, ദിവസവും രാവിലെ സര്‍പ്പത്തിന്‍റെ വിസര്‍ജ്ജ്യത്തിനു ചുറ്റും എലികളുടെ വിസര്‍ജ്ജ്യം കാണാന്‍ സാധിക്കുകയും ചെയ്യും! ഈ സ്ഥലം ഗ്രാമീണര്‍ ദിവസവും വൃത്തിയാക്കാറുണ്ടെങ്കിലും രാവിലെ ഇതേകാഴ്ച തന്നെയാവും കാത്തിരിക്കുക.

webdunia
WDWD
മാള്‍വ പ്രദേശത്ത് ഗന്ധര്‍വ ഭില്‍ എന്നുകൂടി അറിയപ്പെടുന്ന ഗന്ധര്‍വ സെന്നിന്‍റെ പ്രതിമയും ഈ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ഈ ക്ഷേത്രത്തെ കുറിച്ച് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. ഈ ക്ഷേത്രം എട്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു എന്നും രാജാവിന്‍റെ പ്രതിമ മധ്യഭാഗത്ത് ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും സ്ഥലവാസികള്‍ പറയുന്നു. കാലത്തിന്‍റെ കുത്തൊഴുക്കില്‍ ക്ഷേത്രത്തിന്‍റെ ഇപ്പോള്‍ കാണുന്ന പ്രധാന ഭാഗമൊഴികെ പല ഭാഗങ്ങളും നശിച്ചു എന്നും ഇവിടെയുള്ളവര്‍ പറയുന്നു.

ഈ ക്ഷേത്രത്തില്‍ സര്‍പ്പങ്ങള്‍ വസിക്കുന്ന ഒരു ചിതല്‍ പുറ്റ് ഉണ്ടെന്ന് ക്ഷേത്ര പൂജാരി മഹേഷ് കുമാര്‍ ഞങ്ങളോട് പറഞ്ഞു. ക്ഷേത്രവും പരിസരവും പാമ്പുകളുടെ വിഹാരരംഗമാണെന്ന് ഇവിടുത്തുകാര്‍ സാക്‍ഷ്യപ്പെടുത്തുന്നു. എന്നാല്‍, പാമ്പുകളുടെ വിഹാര കേന്ദ്രമായിരുന്നിട്ടു കൂടി ഇവിടെ ഇത്രയധികം എലികളുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല.
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
കുട്ടിക്കാലം മുതല്‍ക്കേ എലികളുടെ സര്‍പ്പാരാധനയെ കുറിച്ച് കേട്ടറിവുണ്ട് എന്ന് കമല്‍ സോണി, കേദാര്‍ നാഥ് സിംഗ് എന്നീ ആളുകള്‍ ഞങ്ങളോട് പറഞ്ഞു. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള സര്‍പ്പത്തിന് 12 അടി നീളമുണ്ടെന്നാണ് വിശ്വാസം. രമേശ് ചന്ദ്ര ഝീലാജി എന്ന ഗ്രാമീണന്‍ ഈ സര്‍പ്പത്തെ കണ്ടിട്ടുണ്ട് എന്നും ഇവര്‍ അവകാശപ്പെടുന്നു.

webdunia
WDWD
സോമാവതി നദിയും ഈ ക്ഷേത്രത്തെ പ്രദക്ഷിണം വയ്ക്കുന്നു എന്ന് ഗ്രാമത്തലവന്‍ വിജയ്സിംഗ് ചൌഹാന്‍ ഞങ്ങളോട് പറഞ്ഞു. ക്ഷേത്രത്തെ ചുറ്റിയുള്ള കഥകള്‍ക്കെല്ലാം ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും വിജയ്സിംഗ് പറഞ്ഞു. ഈ ക്ഷേത്രത്തിന്‍റെ അകത്ത് എത്തിയാല്‍ എല്ലാ ദു:ഖങ്ങള്‍ക്കും ശമനമുണ്ടാവുമെന്നാണ് ഭക്തരുടെ വിശ്വാസം.

ഇത്തരം വിശ്വാസങ്ങള്‍ യുക്തിസഹജമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കൂ.

എലികള്‍ നാഗത്തെ ആരാധിക്കുന്നു എന്നത്

Share this Story:

Follow Webdunia malayalam