Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജലം ഉപയോഗിച്ച് ചികിത്സിക്കാം!

ഭിഖ ശര്‍മ്മ

ജലം ഉപയോഗിച്ച് ചികിത്സിക്കാം!
WDWD
വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഇത്തവണ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് അതീന്ദ്രിയ ശക്തികള്‍ സ്വായത്തമാണെന്ന് അവകാശപ്പെടുന്ന ഡല്‍ഹി സ്വദേശിനിയായ ഇന്ദിരാ ദേവിയെ ആണ്. അര്‍ബുദമോ, ക്ഷയമോ എന്തുമാവട്ടെ, അതീന്ദ്രിയ ശക്തിയുടെ സഹായത്തോടെ സുഖപ്പെടുത്താനാവുമെന്നാണ് ഇന്ദിര പറയുന്നത്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
ഇന്ദിരയുടെ ചികിത്സയ്ക്കും ചില പ്രത്യേകതകളുണ്ട്. രോഗികളോട് വീട്ടില്‍ നിന്ന് വരുമ്പോള്‍ കുറച്ച് വെള്ളം കൂടി കൊണ്ടുവരാന്‍ ഇവര്‍ ആവശ്യപ്പെടുന്നു. ചികിത്സയ്ക്കെത്തുന്നവരുടെ ശരീരത്തില്‍ രോഗബാധയുള്ളയിടത്ത് ഈ വെള്ളം തളിക്കുന്നു. കുറച്ച് വെള്ളം കുടിക്കാനും രോഗിയോട് ആവശ്യപ്പെടുന്നു. വെള്ളത്തിനൊപ്പം പൂക്കളും ഏത്തപ്പഴവും രോഗിക്ക് ഭക്ഷിക്കാന്‍ നല്‍കും. രോഗിയുടെ ശരീരത്തില്‍ നനവുള്ള പൂവ് കൊണ്ട് തടവുകയും ചെയ്യും.

webdunia
WDWD
വ്യത്യസ്ത രോഗങ്ങള്‍ ബാധിച്ച നിരവധിയാളുകളാണ് ചികിത്സയ്ക്കായി ഇന്ദിരയുടെ പടിക്കലെത്തുന്നത്. തനിക്ക് ദൈവീക ശക്തികളുള്ളതിനാല്‍ ഏതു രോഗവും ഭേദമാക്കാനുള്ള സിദ്ധിയുണ്ട് എന്നാണ് ഇന്ദിരയുടെ അവകാശവാദം. വെറും സ്പര്‍ശനം കൊണ്ടു പോലും രോഗപീഡയും വേദനയും ഇല്ലാതാക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.

webdunia
WD
എന്തൊക്കെ ചികിത്സ നല്‍കിയാലും രോഗികളുടെ പക്കല്‍ നിന്ന് പ്രതിഫലം വാങ്ങില്ല എന്നാണ് ഇന്ദിരാദേവി പറയുന്നത്. എന്നാല്‍, ഇന്ദിരയുടെ രോഗികള്‍ അവര്‍ക്ക് ദക്ഷിണ നല്‍കുന്നുണ്ടായിരുന്നു. ഒരു രോഗി 20 അല്ലെങ്കില്‍ 50 രൂപ നല്‍കിയാല്‍ അത് തടയുന്നത് എങ്ങിനെയെന്നായിരുന്നു ഇതെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി.

webdunia
WDWD
രോഗശാന്തി ലഭിക്കും എന്ന് ആശിച്ച് ഇന്ദിരയുടെ അടുത്തെത്തുന്ന രോഗിയും കുടുംബവും ചികിത്സയ്ക്കായി പലതവണ ഇവിടെ കയറിയിറങ്ങേണ്ടതായി വരുന്നു. ചികിത്സയ്ക്കായി അനേകം തവണ ഇന്ദിരയുടെ അടുത്ത് എത്തുന്ന ഇവര്‍ രോഗശാന്തി ഉണ്ടാവുന്നുണ്ട് എന്ന മിഥ്യാധാരണ പുലര്‍ത്തുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍, ഇവരുടെ അത്ഭുത ശക്തിയാല്‍ രോഗം ഭേദമായതിന് തെളിവുകളൊന്നുമില്ല.

ഇത്തരം അതീന്ദ്രിയ ശക്തികളില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അതല്ല, ഇതൊക്കെ തട്ടിപ്പാണെന്നാ‍ണോ നിങ്ങള്‍ കരുതുന്നത്....ഞങ്ങള്‍ക്ക് എഴുതൂ.

ജലമുപയോഗിച്ച് രോഗം ഭേദമാക്കാം എന്നത്

Share this Story:

Follow Webdunia malayalam