Select Your Language

Notifications

webdunia
webdunia
webdunia
webdunia

ത്രിശൂലം ഉപയോഗിച്ച് ശസ്ത്രക്രിയ

ത്രിശൂലം ഉപയോഗിച്ച് ശസ്ത്രക്രിയ
WD
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരമ്പരയില്‍, രോഗികളെ ത്രിശൂലം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്ന ഒരു ബാബയുടെ രഹസ്യങ്ങളിലേക്ക് ആണ് വെബ്‌ദുനിയ ഈ ആഴ്ച കടന്ന് ചെല്ലുന്നത് . മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലില്‍ ഈ ബാബയ്ക്ക് സ്വന്തമായി ഒരു അമ്പലവും ഉണ്ട്. ബാലെ ലാല്‍ ശര്‍മ്മ എന്നാണ് ബാബയുടെ പേര്. ഒരു സന്യാസിയുടെ ആത്മാവ് തന്നില്‍ പ്രവേശിക്കുമ്പോഴാണ് ശക്തി ലഭിക്കുന്നത് എന്നാണ് ഇയാളുടെ വാദഗതി.

ബാബ ഇരുമ്പാണികള്‍ക്ക് മുകളിലാണ് ഇരിക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, ആണികള്‍ നിരത്തിയ ഇരിപ്പിടത്തില്‍ ഇരിക്കുന്നതിന് മുമ്പ് അയാള്‍ വേഷം മാറി കുര്‍ത്ത-പൈജാമയ്ക്ക് പകരം ജീന്‍സ് ധരിക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ആണികള്‍ ബാബയെ മുറിവേല്‍പ്പിക്കില്ല എങ്കില്‍ എന്തുകൊണ്ട് ബാബ വസ്ത്രം മാറുന്നു? വസ്ത്രം മാറിയ ശേഷം ബാബ രണ്ട് മിനിറ്റ് പ്രാര്‍ത്ഥിച്ചു. അതിനുശേഷം അനുഗ്രഹിച്ച് തുള്ളാന്‍ തുടങ്ങി. ചുറ്റും കൂടി നിന്നവര്‍ ബാബയെ പൂജിക്കാന്‍ തുടങ്ങുകയും ബാബ ആണി നിറഞ്ഞ ഇരിപ്പിടത്തില്‍ ഇരിക്കുകയും ചെയ്തു.

പ്രതിഫലം വാങ്ങില്ല എന്നാണ് ബാബ പറയുന്നത്. എന്നാല്‍, ബാബയ്ക്ക് സമര്‍പ്പിക്കാനായി വാങ്ങുന്ന മാലകള്‍ക്കും സുഗന്ധ ദ്രവ്യങ്ങള്‍ക്കും വില വാങ്ങുന്നുണ്ടായിരുന്നു. സന്ദര്‍ശകര്‍ സുഗന്ധ ദ്രവ്യവും മാലയും വാങ്ങേണ്ടത് നിര്‍ബന്ധമാണ് താനും! ഞങ്ങള്‍ കണ്ട സന്ദര്‍ശകര്‍ എല്ലാം തന്നെ ബാബയുടെ പ്രസിദ്ധി കേട്ടറിഞ്ഞ് എത്തിയതായിരുന്നു.

webdunia
WD
ഞങ്ങളുടെ മുന്നിലായിരുന്നു ബാബ സന്ദര്‍ശകരെ സ്വീകരിക്കുന്ന ഇടം. സന്ദര്‍ശകര്‍ക്ക് മുന്നില്‍ അത്ഭുതങ്ങള്‍ കാട്ടി അവരെ മയക്കാന്‍ ബാബ ഒട്ടും പിന്നിലായിരുന്നില്ല. ഓരോരുത്തരായി ബാബയുടെ മുന്നില്‍ എത്തുന്നു... പരായാതെ തന്നെ ബാബ അവരുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നു....പൂക്കള്‍ മധുര പലഹാരമാക്കി മാറ്റുന്നു...അങ്ങനെ പല അത്ഭുതങ്ങളും കാണിക്കുന്നു. അതിനുശേഷം വൃക്ക തകരാറുമായി വന്ന ഒരാളെ ത്രിശൂലം ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്തു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

webdunia
WD
ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ ശരീരം മുഴുവന്‍ ഒരു പുതപ്പ് ഉപയോഗിച്ച് മൂടി. അതിനുശേഷം ബാബ ഒരു കന്യകയെ വിളിച്ചു വരുത്തി. കന്യകയോട് ത്രിശൂലം രോഗിയുടെ തലയില്‍ കുത്തിയിറക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ അത് അനുസരിച്ച് രോഗിയുടെ തലയില്‍ നാല് ഇഞ്ചോളം ത്രിശൂലം താഴ്തുകയും ചെയ്തു. എന്നാല്‍, അത്ഭുതമെന്ന് പറയട്ടെ! രോഗിയുടെ തലയില്‍ നിന്ന് ഒരു തുള്ളി രക്തം പോലും പൊടിഞ്ഞില്ല.

എല്ലാ ശസ്ത്രക്രിയയ്ക്കും ഒരേ പെണ്‍കുട്ടി തന്നെയാണ് ബാബയുടെ സഹായിയായിവരുന്നത് എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇതോടെ ബാബയുടെ ചെയ്തിയുടെ പൊള്ളത്തരവും ഞങ്ങള്‍ക്ക് മനസ്സിലായി. പരിശീലനം സിദ്ധിച്ച അവള്‍ ശരീരത്തില്‍ കുത്തിയില്ലെങ്കില്‍ ചോര പൊടിയില്ലല്ലോ! എന്നാല്‍, അവിടെ എത്തുന്ന ആരും തന്നെ ഇത്തരത്തില്‍ ചിന്തിക്കാത്തത് ഞങ്ങളില്‍ ഞെട്ടലുണ്ടാക്കി.

ബാബയുടെ അത്ഭുത സിദ്ധികളെ വാഴ്ത്തുന്നവരായിരുന്നു അവിടെയെത്തിയവരെല്ലാം. ബാബയുടെ ചികിത്സകൊണ്ട് രോഗം ഭേദമായതായും ചില ഭക്തര്‍ അവകാശപ്പെടുകയുണ്ടായി.

webdunia
WD
ബാബയുടെ അവകാശവാദങ്ങളെക്കുറിച്ച് ഞങ്ങള്‍ പറയുന്നില്ല. അയാള്‍ ഓരോ സമയത്തും ഓരോ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു...ബ്ലേഡ് ഉപയോഗിച്ച് വൃക്ക ശസ്ത്രക്രിയ നടത്താമെന്നും അരിമാവ് ഉപയോഗിച്ച് വൃക്കയിലെ കല്ലിന് ചികിത്സ നടത്താമെന്നുമൊക്കെ. ഇത്തരം അവകാശവാദങ്ങളോട് നിങ്ങളുടെ പ്രതികരണം എന്താണ്?

അശാസ്ത്രീയ ചികിത്സകരെ തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നോ?

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

Share this Story:

Follow Webdunia malayalam