Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബന്ധുക്കള്‍ കയറിയാല്‍ തോണി മുങ്ങും!

ബന്ധുക്കള്‍ കയറിയാല്‍ തോണി മുങ്ങും!
WD
അമ്മാവനും മരുമകനും തമ്മിലുള്ള ബന്ധം സ്നേഹത്തിന്‍റേതാണ്. മരുമകന്‍ എന്നതു കൊണ്ട് സഹോദരിയുടെ മകന്‍ എന്നാണുദ്ദേശിക്കുന്നത്. എന്നാല്‍, ഇവര്‍ ഒരുമിച്ച് തോണിയാത്ര നടത്തിയാല്‍ തോണി മറിയുന്ന ഒരു സ്ഥലമുണ്ട്! ഇപ്രാവശ്യത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ ഈ പ്രത്യേക സ്ഥലത്തേക്കാണ് ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത.ഫോട്ടോഗാലറി

മദ്ധ്യപ്രദേശില്‍ നര്‍മ്മദാ തീരത്ത് നേമാവര്‍ എന്ന സ്ഥലമുണ്ട്. ഇവിടെ നദിയുടെ മധ്യത്തില്‍ ഒരു ചുഴിയുണ്ട്. നദിയുടെ അടിത്തട്ടില്‍ സ്വാഭിവകമായി രൂപപ്പെട്ട ഒരു ഗുഹയുള്ളതാണ് ചുഴിയുണ്ടാവാനുള്ള കാരണം. നാഭി കുണ്ട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. വളരെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ആള്‍ക്കാര്‍ ഇവിടം സന്ദര്‍ശിക്കാനെത്തുന്നു.എന്നാല്‍, അമ്മാവനും മരുമകനും ഒരേ തോണിയില്‍ നാഭി കുണ്ട് സന്ദര്‍ശിച്ചാല്‍ തോണി മറിയുമെന്നത് ഉറപ്പാണെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്.

webdunia
WD
ഏത് കാര്യത്തിനും ഒരു പോംവഴിയുണ്ടാകും. ഈ പ്രശ്നത്തിനും അതുണ്ട്. അമ്മാവനും മരുമകനും തോണിയില്‍ കയറും മുമ്പ് തോണിക്ക് വേണ്ടി പ്രത്യേക പൂജ നടത്തിയാല്‍ ഭയപ്പെടാനാനൊന്നുമില്ലാതെ നാഭി കുണ്ട് സന്ദര്‍ശിക്കാമെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്.

webdunia
WD
സന്ദര്‍ശനത്തിനെത്തിയ ധര്‍മ്മേന്ദ്ര അഗര്‍‌വാള്‍ എന്നയാള്‍ മരുമകന്‍ ആയുഷിനൊപ്പം പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. പൂജ ചെയ്താല്‍ തോണി മുങ്ങുമെന്ന ഭയമില്ലാതെ നാഭ് കുണ്ട് സന്ദര്‍ശിക്കാം എന്നാണ് ഇദ്ദേഹത്തിന്‍റെ വിശ്വാസം.

പ്രത്യേക പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്ന അഖിലേഷിനോട് ചോദിച്ചപ്പോള്‍ കൌതുകം നിറഞ്ഞ ഒരു കഥയാണ് അയാള്‍ പറഞ്ഞത്. ഒരിക്കല്‍ മഥുരയിലെ രാജാവയ കംസന്‍ ഗോകുലത്തില്‍ നിന്ന് മരുമകനായ ശ്രീകൃഷ്ണനെയും കൊണ്ട് തോണിയില്‍ വന്നപ്പോള്‍ ശേഷനാഗം പ്രത്യക്ഷപ്പെടുകയും തോണി കീഴ്‌മേല്‍ മറിക്കുകയും ചെയ്തുവത്രേ.
ഇക്കാരണം കൊണ്ട് നേമാവറിലെ ജനങ്ങള്‍ അമ്മാവനെയും മരുമകനെയും ഒരേ തോണിയില്‍ സഞ്ചരിക്കാന്‍ ഇപ്പോഴും അനുവദിക്കാറില്ലത്രേ.

webdunia
WD
ഇത് വിശ്വാ‍സമോ അതോ വെറും അന്ധവിശ്വാസമോ... ഇക്കാലത്തും ജനങ്ങള്‍ ഇത്തരം വിശ്വാസങ്ങള്‍ പുലര്‍ത്തുന്നതിനെ കുറിച്ച് നിങ്ങള്‍ എന്തു കരുതുന്നു?

Share this Story:

Follow Webdunia malayalam