Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവണന്‍ കോപിച്ചാല്‍ അഗ്നിബാധ!

അനിരുദ്ധ് ജോഷി

രാവണന്‍ കോപിച്ചാല്‍ അഗ്നിബാധ!
രാവണനെ ആരാധിച്ചില്ല എങ്കില്‍ ഗ്രാമത്തില്‍ തീപിടുത്തമുണ്ടാവുമോ? ഇതെ കുറിച്ച് കൂടുതല്‍ അറിയാനായി ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഇത്തവണ ഞങ്ങള്‍ നിങ്ങളെ കൊണ്ടുപോവുന്നത് മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയ്ക്ക് അടുത്തുള്ള ചിഖാലി ഗ്രാമത്തിലേക്കാണ്. ഫോട്ടോഗാലറി

ഇവിടെയുള്ള രാവണ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ അവസാന ദിനമായ ദശമി ദിനത്തില്‍ ഗ്രാമീണര്‍ രാവണനെ ആരാധിക്കുന്നു. ഈ ദിനത്തില്‍ രാവണന്‍റെ ആദരാര്‍ത്ഥം ഒരു മേളയും നടത്തുന്നുണ്ട്. അനേകായിരങ്ങള്‍ ഒത്തുചേരുന്ന ഈ ദിനത്തില്‍ ‘രാമരാവണയുദ്ധം’ അരങ്ങേറുന്നതും പതിവാണ്.

WD
ബാബുഭായി രാവണന്‍ എന്നാണ് ഈ ക്ഷേത്രത്തിലെ പൂജാരി അറിയപ്പെടുന്നത്. രാവണന്‍ എന്ന പേരിലൂടെ താന്‍ ദിവ്യനാക്കപ്പെട്ടു എന്നും ഇദ്ദേഹം കരുതുന്നു. ഗ്രാമീണര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ അവര്‍ ആദ്യം എത്തുന്നത് ബാബുഭായി രാവണന്‍റെ അടുത്താണ്. പ്രശ്നം പരിഹരിച്ചു കിട്ടുന്നത് വരെ രാവണ പ്രതിമയ്ക്ക് മുന്നില്‍ ഉപവാസമിരിക്കുകയാണ് ഇദ്ദേഹത്തിന്‍റെ പതിവ്.

ഒരിക്കല്‍, ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കടുത്ത ജലക്ഷാമം അനുഭവപ്പെട്ടു. ബാബുഭായി രാവണന്‍ വിഗ്രഹത്തിനു മുന്നില്‍ പ്രാര്‍ത്ഥനയുരുവിട്ട് ഉപവാസവും തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ, മൂന്നാം നാള്‍ അവിടമാകെ കനത്ത മഴ പെയ്തു.

webdunia
WD
“ഗ്രാമത്തിന്‍റെ ആരാധനാമൂര്‍ത്തിയാണ് രാവണന്‍. ഈ ആരാധന വര്‍ഷങ്ങളായി തുടര്‍ന്ന്‌ പോരുന്നതാണ്. ഒരിക്കല്‍, ചൈത്ര ദശമി ദിനത്തില്‍ ആരാധനയും മേളയും നടത്തിയില്ല. അന്ന്, ഗ്രാ‍മമാകെ തീ പടര്‍ന്ന് പിടിച്ചു. കഠിനപരിശ്രമം നടത്തിയിട്ടും ഒരു വീടുമാത്രമാണ് തീ പിടിക്കാതിരുന്നത്”, ഗ്രാമത്തലവനായ കൈലാസ് നാരായണ്‍ വ്യാസ് പറയുന്നു.

രാവണ പൂജ നടത്താതിനാല്‍, രണ്ട് തവണ ഗ്രാമത്തിനു തീ പിടിച്ചു എന്ന് പ്രദേശ വാസിയായ പദ്മ ജയിനും സാക്‍ഷ്യപ്പെടുത്തുന്നു. ഇത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ കാറ്റ് വീശിയതിനാല്‍ അതു സാധിച്ചില്ല എന്നും പദ്മ പറയുന്നു.

webdunia
WD
രാവണനെ ആരാധിക്കുക എന്നതില്‍ വലിയ അത്ഭുതമൊന്നും കാണാനാവില്ല. ഇന്ത്യയിലും ശ്രീലങ്കയിലും ധാരാളം ഇടങ്ങളില്‍ രാവണനെ ആരാധിക്കുന്നുണ്ട്. എന്നാല്‍, രാവണനെ ആരാധിക്കാതിരുന്നാല്‍ ഒരു ഗ്രാമം മുഴുവന്‍ വെന്ത് വെണ്ണീറാവുക എന്നത് തികച്ചും വ്യത്യസ്തം തന്നെ!

ഇക്കാര്യം വിശ്വാസത്തിന്‍റെ തലത്തില്‍ കാണാന്‍ സാധിക്കുമോ? അതോ, അന്ധവിശ്വാസത്തിന്‍റെ ഉദാഹരണമോ? നിങ്ങള്‍ പറയൂ...

ആരാധന മുടങ്ങിയാല്‍ ദൈവം ശിക്ഷിക്കുമെന്നത്

Share this Story:

Follow Webdunia malayalam