Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശുദ്ധമായ ചിതാസ്ഥാനം !

വിശുദ്ധമായ ചിതാസ്ഥാനം !

അയ്യാനാഥന്‍

നമ്മുടെ രാജ്യത്ത് പുണ്യസ്ഥലങ്ങള്‍ ധാരാളമുണ്ട്. ഇന്ത്യയിലെ ഏതു സ്ഥലത്തിനും വിശുദ്ധിയുടേതായ ഒരു കഥ പറയാനുണ്ടാവും. ഇന്ത്യയിലെ പുരാതന നഗരങ്ങളില്‍ പലതും വളര്‍ന്ന് വികസിച്ചത് ഏതെങ്കിലും ഒരു പുണ്യസ്ഥലത്തിനെ കേന്ദ്രീകരിച്ചാണെന്നും നിരീക്ഷിച്ചാല്‍ മനസ്സിലാവുന്നതാണ്.

പുണ്യ നദിയായ ഗംഗയും ഇത്തരത്തില്‍ ഒരു സവിശേഷമാണ്. ഈ നദിയില്‍ ജീവന്‍ അര്‍പ്പിച്ചാല്‍ ഭൌതിക ജീവിതത്തില്‍ ചെയ്തു പോയ പാപങ്ങള്‍ക്ക് പരിഹാരം ലഭിക്കുമെന്നാണ് ചില ഭക്തരുടെ വിശ്വാസം. മറ്റു ചിലരാവട്ടെ, മരണാനന്തരം പുണ്യ നദിയായ ഗംഗയില്‍ അസ്ഥികള്‍ ഒഴുക്കണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ പിന്‍‌തലമുറയോട് ആവശ്യപ്പെടുന്നു. ഇതില്‍ നിന്ന് ഗംഗയെ എത്രത്തോളം പുണ്യവതിയായിട്ടാണ് കാണുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുമല്ലോ?

WD
ഗംഗയുടെ കാര്യം അവിടെ നില്‍ക്കട്ടെ. തമിഴ്നാട്ടില്‍ കാവേരിയുടെ ഒരു കൈവഴിക്കും ഇതേ സ്ഥാനമാണ് നാട്ടുകാര്‍ നല്‍കുന്നത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാവുമോ? വഡവാരു എന്ന കാവേരിയുടെ പോഷക നദിയുടെ കരയിലുള്ള രജഗോരി എന്ന ശവപ്പറമ്പിനെ കാശിക്ക് സമമായിട്ടാണ് തഞ്ചാവൂരുകാര്‍ കണക്കാക്കുന്നത്.

മരണ ശേഷം രജഗോരിയില്‍ സംസ്കരിക്കണമെന്നും അസ്ഥി വഡവാരുവില്‍ നിമജ്ജനം ചെയ്യണമെന്നുമാണ് സമീപവാസികളായ മുതിര്‍ന്ന ആളുകള്‍ ആഗ്രഹിക്കുന്നത്.

webdunia
WD
രജഗോരി തഞ്ചാവൂര്‍ ടൌണിന്‍റെ മൂലയിലാണ് സ്ഥിതിചെയ്യുന്നത്. ഒരേസമയം 20 മൃതശരീരങ്ങള്‍ ഇവിടെ ദഹിപ്പിക്കാന്‍ സാധിക്കും. ഇവിടെ നിരനിരയായി സാധാരണക്കാരുടെ സംസ്കാരം നടത്താനുള്ള ഷെഡുകള്‍ കാണാന്‍ സാധിക്കും. ശവപ്പറമ്പിന്‍റെ മറ്റൊരുഭാഗത്തായി രാജവംശത്തിനും, നായിക്കന്‍‌മാര്‍ക്കും, ബ്രാഹ്മണര്‍ക്കും പ്രത്യേക ചിതാസ്ഥാനങ്ങളും കാണാന്‍ കഴിയും. തമിഴ്നാട്ടില്‍ മറ്റെല്ലായിടത്തും ജാതി വെജാത്യം പഴങ്കഥയായി മാറിയെങ്കിലും രജഗോരി ഇപ്പോഴും ഇതിന് മകുടോദാഹരമായിത്തന്നെയാണ് നിലനില്‍ക്കുന്നത്!

ശവപ്പറമ്പിന് അരികിലൂടെ മണിമുത്താരു എന്നുകൂടി അറിയപ്പെടുന്ന വഡവാരു ശാന്തയായി ഒഴുകുന്ന കാഴ്ച കാണാന്‍ സാധിക്കും. മരണാനന്തര കര്‍മ്മം ചെയ്യുന്ന ആള്‍ ചടങ്ങുകള്‍ക്ക് ശേഷം ഇവിടെ മുങ്ങിക്കുളിക്കുന്നു. ഇത് മരണത്തിന്‍റെ ദോഷങ്ങള്‍ എല്ലാം അകറ്റുന്നു എന്നും ആത്മാവിനെ തടസ്സമൊന്നും കൂടാതെ സ്വര്‍ഗ്ഗപ്രാപ്തി നേടാന്‍ സഹായിക്കും എന്നുമാണ് വിശ്വാസം.

webdunia
WD
പുതു തലമുറ ഇക്കാര്യത്തില്‍ വലിയ പ്രാധാന്യമൊന്നും കല്‍‌പ്പിക്കാറില്ല എങ്കിലും മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം മണിമുത്താരു ഇന്നും പുണ്യ നദി തന്നെയാണ്.

ഇത്തരത്തിലുള്ള വിശ്വാസങ്ങളെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും നിങ്ങള്‍ക്കും കേട്ടറിവുണ്ടായിരിക്കുമല്ലോ. ഇത്തരം പ്രത്യേക വിശ്വാസങ്ങളെ കുറിച്ച് ഞങ്ങളെ അറിയിക്കൂ.

Share this Story:

Follow Webdunia malayalam