Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമയത്തിന്‍റെ ദൈവം, ബാ‍ലാപീര്‍ ബാബ

സമയത്തിന്‍റെ ദൈവം, ബാ‍ലാപീര്‍ ബാബ
WDWD
വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ ഇത്തവണ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നത് ബാലാപീറിലേക്കാണ്. എന്താണ് ഇവിടത്തെ പ്രത്യേകത എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ബാലപീറിലെ ബാബ സമയത്തിന്‍റെ അധിപനാണെന്നാണ് വിശ്വസിക്കുന്നത്. ബാലാപീര്‍ ബാബയ്ക്ക് മുന്നില്‍ എന്തെങ്കിലും ആഗ്രഹം സഫലീകരിക്കാനായി പ്രാര്‍ത്ഥിച്ചു എന്ന് കരുതുക. ആ ആഗ്രഹം സാധിക്കും എന്ന് മാത്രമല്ല അത് എപ്പോള്‍ നടക്കമെന്നാണോ ആഗ്രഹിക്കുന്നത് ആ സമയത്ത് തന്നെ യാഥാര്‍ത്ഥ്യമാകും എന്നുമാണ് വിശ്വാസം.

ബാബ സമയത്തിന്‍റെ അധിപനായതിനാല്‍ ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്നത് ക്ലോക്കുകളോ വാച്ചുകളോ ആണ്! വിചിത്രമായ ഈ വിശ്വാസത്തെ കുറിച്ച് കേട്ടറിഞ്ഞ് ഞങ്ങള്‍ ബാബയുടെ ക്ഷേത്രത്തിലേക്ക് തിരിച്ചു. അഹമ്മദാബാദ്-മുംബൈ ദേശീയ പാതയില്‍ നന്ദ്‌സേരി ഗ്രാമത്തിലാണ് ഈ ആശ്രമം.

webdunia
WDWD
ഞങ്ങള്‍ ബാലാപീറിലെ ബാബയുടെ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ നിരവധി ആളുകള്‍ ബാബയ്ക്ക് വാച്ചുകളും ക്ലോക്കുകളും സമര്‍പ്പിച്ച് വണങ്ങാനായി കാത്തു നില്‍ക്കുന്നത് കണ്ടു. എന്തിനാണ് വാച്ചുകള്‍ സമര്‍പ്പിക്കുന്നത് എന്ന ഞങ്ങളുടെ ചോദ്യത്തിന് “ ബാബ ആഗ്രഹം സാധിച്ചു തന്നതിനാണ്” എന്ന മറുപടിയാണ് ഭക്തര്‍ക്ക് നല്‍കാനുണ്ടായിരുന്നത്.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക


webdunia
WDWD
ബാബ ഭക്തരുടെ ആഗ്രഹങ്ങള്‍ യഥാസമയത്ത് തന്നെ നിറവേറ്റുമെന്നാണ് ഈ ക്ഷേത്രം നോക്കി നടത്തുന്ന കുടുംബക്കാര്‍ ഞങ്ങളോട് പറഞ്ഞത്. ആശ്രമം ദേശീയപാതയ്ക്ക് അടുത്തായതിനാല്‍ ട്രക്കിന്‍റെയും മറ്റും ഡ്രൈവര്‍മാര്‍ ഇവിടുത്തെ നിത്യ സന്ദര്‍ശകരാണ്. സുരക്ഷിതമായി കൃത്യ സമയത്ത് തന്നെ ലക്‍ഷ്യത്തിലെത്തിച്ചേരാന്‍ അവര്‍ ഇവിടെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

കാണിക്കയായി ലഭിക്കുന്ന വാച്ചുകള്‍ എന്ത് ചെയ്യുമെന്ന് ഞങ്ങള്‍ ഭക്തയായ ലതാബായിയോട് ചോദിച്ചു. ഈ വാച്ചുകള്‍ ഗ്രാമത്തിലെ കല്യാണ പരിപാടികളിലോ അല്ലെങ്കില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലോ വിതരണം ചെയ്യുകയാണെന്നാണ് അവര്‍ മറുപടി നല്‍കിയത്. അങ്ങനെയെങ്കില്‍, ഇത്തരത്തിലും ബാബയുടെ അനുഗ്രഹം നേരിട്ടല്ലാതെയും മറ്റുള്ളവരില്‍ എത്തുന്നു. ഞങ്ങള്‍ കുറച്ചു നേരം കൂടി കാത്തു. ഒരേസമയത്ത് ഏകദേശം ഇരുപത് പേരെങ്കിലും ബാബയ്ക്ക് വാച്ചുകളും ക്ലോക്കുകളും കാണിക്കയായി നല്‍കുന്നത് ഞങ്ങള്‍ക്ക് നേരില്‍ കാണാനായി.

webdunia
WDWD
സമയത്തെ കുറിച്ച് ആളുകള്‍ക്ക് ബോധമുണ്ടാവുന്നത് നല്ല കാര്യമാണ്. എന്നാല്‍ ബാലാപീര്‍ ബാബയ്ക്ക് ക്ലോക്കുകള്‍ സമര്‍പ്പിക്കുന്നത് കൊണ്ട് യഥാര്‍ത്ഥത്തില്‍ സമയ പരിപാലനം സാധ്യമാവുമോ? ഇതെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നത് എന്താണ്. എന്തായാലും ഞങ്ങള്‍ക്ക് യാത്ര തുടരാന്‍ വേണ്ടി അടുത്ത ട്രെയിന്‍ പിടിക്കേണ്ടതുണ്ട്. അതിനായി ഞങ്ങളും ബാബയ്ക്ക് മുന്നില്‍ ബഹുമാനപൂര്‍വ്വം ഒന്ന് തല കുനിച്ച് യാത്ര തുടര്‍ന്നു....

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

കാണിക്ക സമര്‍പ്പിച്ചാല്‍ ആഗ്രഹം

Share this Story:

Follow Webdunia malayalam