കച്ചവടത്തില്‍ പുരോഗതിയുണ്ടാവണമെങ്കില്‍ ശരിയായ മുഹൂര്‍ത്തത്തില്‍ ആരംഭമുണ്ടാവണം. അതായത്, ശരിയായ സമയത്ത് കച്ചവടം തുടങ്ങുന്നത് ലാഭത്തിലേക്ക് നയിക്കും.
തിങ്കള്‍, ബുധന്‍, വ്യാഴം എന്നീ ആഴ്ചകളും ദ്വിതീയ, ത്രിതീയ, പഞ്ചമി, ഷഷ്ഠി, സപ്തമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി എന്നീ തിഥികളും അശ്വതി, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ഉത്രം, അത്തം, ചോതി, കേട്ട, ഉത്രാടം, തിരുവോണം, ചതയം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളും കച്ചവടം ആരംഭിക്കുന്നതിന് ഉത്തമമാണ്.
ഇടവം, മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, മീനം എന്നീ രാശികളും അഷ്ടമശുദ്ധിയും കച്ചവടം തുടങ്ങുന്നതിന് ശുഭമാണ്.