മരിച്ചവര്‍ സ്വപ്‌നത്തിലെത്തി പേര് വിളിച്ച് സംസാരിക്കാറുണ്ടോ ?; എങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു!
മരിച്ചവര്‍ സ്വപ്‌നത്തിലെത്തി പേര് വിളിച്ച് സംസാരിക്കാറുണ്ടോ ?; എങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു!
അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു കുറവുമില്ലാത്ത രാജ്യമാണ് നമ്മുടേത്. പഴമക്കാര്‍ പറഞ്ഞു പഠിപ്പിച്ചതിനൊപ്പം അനുഭവങ്ങളും ചേര്‍ത്ത് നിറയെ സാങ്കല്‍പിക കഥകള്‍ മെനയുന്നവരാണ് നമ്മളില്‍ പലരും. മരണം ഒരു യാഥാര്‍ഥ്യമാണെങ്കിലും മരണാന്തര ജീവിതമുണ്ടോ എന്നതില്‍ ആര്‍ക്കും ഉറപ്പ് നല്‍കാന്‍ സാധിക്കില്ല. ഈ ലോകത്ത ജീവിതത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്നത് ഒരു വിശ്വാസം മാത്രമാണ്.
ബന്ധുക്കളോ സുഹൃത്തുക്കളോ മരണപ്പെട്ടാല്‍ അവരെ പതിവായി ചിലര്‍ സ്വപ്‌നം കാണാറുണ്ട്. ഇവര്‍ വിളിക്കുന്നതായി തോന്നി പലരും ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുകയും ചെയ്യാറുണ്ട്. സ്വപ്‌നത്തില്‍ ഇവരില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങള്‍ നമ്മുടെ ജീവിതത്തെ ബാധിച്ചേക്കാമെന്ന് ചില വിശ്വാസങ്ങളുണ്ട്.
ഭാവിയിൽ നിങ്ങൾക്ക് മോശമായ സമയം ഉണ്ടാകുമെന്ന സന്ദേശം നല്‍കുന്നതിനാണ് മരിച്ചവര്‍ സ്വപ്നത്തിലെത്തി വിളിക്കുന്നതെന്നാണ് മറ്റൊരു വിശ്വാസം. ഇവര്‍ സംസാരിക്കുകയോ സംസാരിക്കാനായി താല്‍പ്പര്യം കാണിക്കുകയോ ചെയ്‌താല്‍ അവര്‍ക്ക് നിങ്ങളോട് എന്തോ പറയാനുണ്ടെന്നതിന്റെ സൂചനയാണ്. അവര്‍ പറയുന്നത് മനസിലാക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്ക് ഭാവിയില്‍ എന്തോ സംഭവിച്ചേക്കാം എന്നതിന്റെ മുന്നറിയിപ്പായിരിക്കും അത്.
മരിച്ചവര്‍ സ്വപ്‌നത്തിലെത്തി പേരെടുത്തു വിളിക്കുന്നതായി തോന്നുകയും, അവരുടെ ശബ്ദത്തിൽ അസാധാരണമായ ശാന്തതയും അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങൾ കഴിഞ്ഞ കാലത്തിലെ ഒരാളുമായി പുനർയോജിക്കുന്നു എന്നാണ്. ഉയർന്ന തോതിലോ അല്ലെങ്കിൽ ആഴത്തില്‍ ശക്തമായ ശബ്ദത്തിലാണ് സംസാരമെങ്കില്‍ നിങ്ങളുടെ ജീവിതം മാറി മറിഞ്ഞു പഴയ ജീവിതരീതിയാകും.
മരിച്ച സുഹൃത്തുക്കള്‍ സ്വപ്‌നത്തിലെത്തി സംസാരിക്കുന്നതായി തോന്നിയാല്‍ നമ്മുടെ തൊഴിലിലും പ്രൊഫെഷണൽ ജീവിതത്തിലും വിജയം ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, ഇത്തരം ചിന്താഗതികള്‍ക്ക് യാതൊരു സ്ഥരീകരണവുമില്ല. ഈ മേഖലയിലെ വിദഗ്ദര്‍ പോലും ഈ വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. നല്ലതും ചീത്തയുമായ സ്വപ്‌നങ്ങള്‍ കാണാത്തവരായി ആരുമില്ലെന്നും പഴമക്കാര്‍ പകര്‍ന്നു നല്‍കിയ സന്ദേശങ്ങള്‍ മാത്രമാണ് ഇതെന്നുമാണ് വിദഗ്ദര്‍ അവകാശപ്പെടുന്നത്.