ഇടതുകൈ ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതിന് കാരണം എന്ത് ?
ഇടതുകൈ ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതിന് കാരണം എന്ത് ?
ഇടതുകൈ ഉപയോഗിച്ച് ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നാണ് വിശ്വാസം. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങളും സന്ദേശങ്ങളുമാണ് ഇതിനു കാരണം. എന്തുകൊണ്ടാണ് വലതുകൈയ്‌ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുന്നതെന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം നല്‍കാന്‍ സാധിക്കില്ല.
ഇടത് വശത്തിന് സ്‌ത്രൈണ സ്വഭാവമെന്ന് അവകാശപ്പെടുന്ന നമ്മുടെ ഗ്രന്ഥങ്ങള്‍ വലതുകൈ കരുത്തിന്റെ പ്രതീകമായിട്ടാണ് കാണുന്നത്. പുരാത കാലത്തുപോലും ശുഭകാര്യങ്ങള്‍ ചെയ്യാന്‍ വലതുകൈയാണ് ഉപയോഗിച്ചിരുന്നത്.
ശരീരത്തിന്റെ വലതുവശം പൗരുഷമുള്ള ഭാഗമായിട്ട് കണക്കാക്കുമ്പോള്‍ സ്‌ത്രൈണ ഭാഗമായിട്ടാണ് ഇടതുവശത്തെ വിലയിരുത്തുന്നത്. കൂടുതല്‍ ഉപയോഗിക്കുന്നത് വലതുകൈ ആയതിനാലും വലതു വശത്തിന് ചരിത്ര പുസ്‌തകങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കുന്നു.
ശരീരഘടന അനുസരിച്ച് വലത് വശത്തിനാണ് കൂടുതല്‍ പരിഗണനയെന്നും ഈ ഭാഗം കൂടുതലായി ഉപയോഗിക്കുന്നുവെന്നും ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍, ഹൃദയ സംവിധാനം സ്ഥിതി ചെയ്യുന്ന ഇടതുവശമാണ് പ്രധാനമെന്ന് മറ്റൊരു വിഭാഗവും കരുതുന്നുണ്ട്.