ദുര്‍മരണപ്പെട്ടുപോയവരെ സ്വപ്നം കാണാറുണ്ടോ ? ഇതുമാത്രമാണ് അതിന് കാരണം !

മരിച്ചുപോയവരെ സ്വപ്നം കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം !

തിങ്കള്‍, 1 മെയ് 2017 (15:50 IST)
മരിച്ചു പോയ നമ്മുടെ വേണ്ടപ്പെട്ടവരേയും അടുത്ത ബന്ധുക്കളെയൊയുമെല്ലാം സ്വപ്നം കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും എന്തായിരിക്കും ഇങ്ങനെ സ്വപ്നം കാണുന്നതെന്ന് പലരും ചിന്തിക്കുന്ന കാര്യമാണ്. പല വിശ്വാസങ്ങളും പലതാണ് പറയുന്നത്. ഇക്കാരണങ്ങളാലാണത്രെ മരിച്ചവരെ സ്വപ്നം കാണുന്നതെന്നാണ് ചൈനയില്‍ നിന്നുള്ള വിസ്പര്‍മാഗസിനില്‍ പറയുന്നത്.
 
മരിച്ചു പോയ ആളുകള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരിലൂടെ അവരുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് എത്തുന്നതാണെന്ന സങ്കല്‍പ്പമുണ്ട്. അതുപോലെ ദുര്‍മരണപ്പെട്ടു പോയവരെയാണ് സ്വപ്നം കാണുന്നതെങ്കില്‍ അവര്‍ അവരുടെ മരണ കാരണം വെളിപ്പെടുത്താന്‍ ശ്രമിക്കുന്നതാണെന്നും ആ മാഗസിനില്‍ പറയുന്നു. മരിച്ചു പോയവരെക്കുറിച്ചു ഒരുപാട് ചിന്തിക്കുന്നതും ഇവരെ സ്വപ്നം കാണാന്‍ കാരണമാകുമെന്നാണ് പറയുന്നത്. 
 
കഠിനമായ രോഗം മൂലം മരിച്ചവരെ സ്വപ്നം കാണുകയാണെങ്കില്‍ ഇനിയും വലിയ തോതിലുള്ള മഹാമാരികള്‍ വരാനുണ്ട് എന്നതിന്റെ സൂചനയാണെന്നും വിശ്വാസമുണ്ട്. മരിച്ച ശേഷം മോക്ഷം ലഭിക്കാത്തവരെയാണു സ്വപ്നം കാണുകയെന്നും ചില പഠനങ്ങള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീടിന്റെ വാതിലുകള്‍ക്കോ ജനാലകള്‍ക്കോ ആയുധമുപയോഗിച്ചുള്ള വെട്ട് ഏറ്റിട്ടുണ്ടോ ? എങ്കില്‍ ഒന്നു സൂക്ഷിണം !