Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് വിശ്വാസവും അന്ധവിശ്വാസവും?

എന്താണ് വിശ്വാസവും അന്ധവിശ്വാസവും?

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 ജൂണ്‍ 2022 (14:56 IST)
വിശ്വാസം, അന്ധവിശ്വാസം ഇത് രണ്ടും നാം നിത്യേന കേള്‍ക്കുന്ന വാക്കുകളാകാം. 'ഞാനെന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ട കാര്യം അവിശ്വസിക്കേണ്ടതുണ്ടോ'? എന്ന് ചിലര്‍ ചോദിക്കും. 'ഞാന്‍ കണ്ടിട്ടില്ല അതുകൊണ്ട് വിശ്വസിക്കില്ല' എന്ന് പറയുന്നവരും ഉണ്ട്. ഇത് രണ്ടും വിശ്വാസത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താം.
 
അതേസമയം, ' ആ വഴി പോയവരാരും പിന്നെ തിരികെ വന്നിട്ടില്ല. എല്ലാവരും പറയുന്ന കാര്യമാണ് ഇത്. നീയും ചെയ്യണ്ട' എന്ന് ഒരാളോട് പറയുന്നത് അന്ധവിശ്വാസമാണെന്ന് മനസ്സിലാക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇനിയും ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാനാകും. ചോദ്യങ്ങളില്ലാത്ത ഉത്തരമാണ് വിശ്വാസം. എല്ലാ മനുഷ്യര്‍ക്കും ഉണ്ട് ഈ വിശ്വാസം. ചോദ്യങ്ങള്‍ മാത്രമുള്ള ഭയമാണ് അന്ധവിശ്വാസം.
 
സ്വയം ആര്‍ക്കും എന്തും വിശ്വസിക്കാം, പക്ഷെ ആ വിശ്വാസം സമൂഹത്തിന് ദോഷകരമാവുമ്പോഴാണ് പ്രശ്‌നം. അവിടെയാണ് മന്ത്രവാദങ്ങളും പ്രാര്‍ത്ഥനകളും അമിത വിശ്വാസവും പതുക്കെ അന്ധവിശ്വാസവും ഉണ്ടാകുന്നത്. ഒരു വിശ്വാസം ശരിയല്ലെന്ന് തെളിയുമെങ്കിലും ചിലര്‍ക്ക് ആ വിശ്വാസത്തെ ഉപേക്ഷിക്കാന്‍ കഴിയാറില്ല. ഇത് അന്ധവിശ്വാസത്തിന്റെ പാതയാണ്.
 
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജ്യോതിഷമെന്നാണ് ഇന്നത്തെ തലമുറ പറയുന്നത്. മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് അന്ന് ജീവിച്ചിരുന്ന മനുഷ്യര് എഴുതി വെച്ച കാര്യങ്ങള്‍ ഒരുമടിയുമില്ലാതെ അക്ഷരം പ്രതി വിശ്വസിച്ചു പോരുന്നതിനെ അന്ധവിശ്വാസമെന്നല്ലാതെ എന്ത് പറയണമെന്നാണിവര്‍ ചോദിക്കുന്നത്.
 
എന്നാല്‍, ജ്യോതിഷം തന്നെ പറയുന്നുണ്ട്. ഒന്നും അമിതമല്ലെന്ന്. ജ്യോതിഷം നോക്കുന്നത് തന്നെ ഹിന്ദു മതത്തിലുള്ളവരാണ്. അപ്പോള്‍ അത് എല്ലാ മനുഷ്യര്‍ക്കുമുള്ളതല്ല. വിശ്വാസികളായ, ഹിന്ദു മനുഷ്യര്‍ക്കുള്ളതാണ്. ജ്യോതിഷം സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് പകുതിയിലധികം ആളുകളും. സത്യമല്ലെന്ന് തെളിയിക്കപ്പെട്ടാലും വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍. അതാണ്, അവരുടെ വിശ്വാസവും അവിശ്വാസികളുടെ അന്ധവിശ്വാസവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ദിവസങ്ങളില്‍ ജന്മദിനം വന്നാല്‍ സൂക്ഷിക്കണം!