Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷണ ശാസ്ത്രം: ചെറിയ ചെവിയുള്ളവരുടെ പ്രത്യേകതകള്‍

ലക്ഷണ ശാസ്ത്രം: ചെറിയ ചെവിയുള്ളവരുടെ പ്രത്യേകതകള്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 10 ഓഗസ്റ്റ് 2021 (12:53 IST)
ലക്ഷണ ശാസ്ത്രത്തില്‍ ചെവിക്ക് വലിയ പ്രാധാന്യം ഉണ്ട്. എന്നാല്‍ ഹസ്തരേഖാശാസ്ത്രത്തെ പോലെ ഈ രീതിക്ക് ഇന്ത്യയില്‍ വലിയ പ്രചാരം ലഭിച്ചിട്ടില്ല. ശരീരവലുപ്പത്തെ അപേക്ഷിച്ച് ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികളായിരിക്കുമെന്നാണ് സങ്കല്‍പം. ആരോഗ്യപരമായ കാര്യങ്ങളില്‍ ഇക്കൂട്ടര്‍ക്ക് ഭയപ്പെടണ്ട ആവശ്യമില്ല. പഠനവിഷയങ്ങളിലെല്ലാം ശോഭിക്കാന്‍ സാധിക്കും. വലിയ ചെവിയുള്ളവര്‍ ചില പ്രത്യേകമേഖലകളില്‍ കഴിവുള്ളവരായിരിക്കും. കഠിനാധ്വാനികളാണെങ്കിലും ഇവര്‍ മുന്‍കോപികളായിരിക്കുമെന്നുമാണ് വിശ്വാസം.
 
ചെവിയില്‍ രോമമുള്ളവര്‍ അധ്വാന ശീലരായിരിക്കും. പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഇത്തരക്കാര്‍ക്ക് ഒറ്റപ്പെട്ട് കഴിയാനായിരിക്കും വിധി. കുടുംബസ്‌നേഹികള്‍ക്ക് പരന്ന ചെവിയായിരിക്കും. കൂര്‍ത്ത ചെവിക്കാര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. ശാസ്ത്രീയ അടിത്തറയും നല്‍കാനില്ലെങ്കിലും പാരമ്പര്യമായി കൈമാറി വന്ന അറിവ് എന്ന നിലയില്‍ ഇവ ശ്രദ്ധേയമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗന്ദര്യവും ബുദ്ധിയും കൂടുതലുള്ള ഇവര്‍ ബാല്യകാലത്ത് ദുരിതങ്ങള്‍ അനുഭവിച്ചിട്ടുള്ളവരാകും