നിങ്ങള്‍ ചിന്തിക്കുന്നതിലും ഉപരി നിങ്ങളുടെ കണ്ണുകളും പുരികങ്ങളും മുതല്‍ മൂക്കും ചുണ്ടുകളും വരെയുള്ള നിങ്ങളുടെ മുഖത്തിന്റെ ഓരോ ഭാഗവും നിങ്ങളുടെ വ്യക്തിത്വത്തെയും മാനസികാവസ്ഥയെയും ജീവിതാനുഭവങ്ങളെയും കുറിച്ചുള്ള സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. ഇവിടെ നമ്മള്‍ നെറ്റിയുടെ കാര്യമാണ് നോക്കുന്നത്. നിങ്ങളുടേത് വലിയ നെറ്റിയാണെങ്കില്‍, നിങ്ങളുടെ വ്യക്തിത്വ സവിശേഷതകള്‍ ബുദ്ധിശക്തി, ജ്ഞാനം, ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാഭാവിക കഴിവ് എന്നിവ വെളിപ്പെടുത്തുന്നു.
തന്ത്രപരമായി തീരുമാനങ്ങളെടുക്കാനുള്ള കഴിവ് നിങ്ങളെ പ്രശ്നപരിഹാരത്തിലും ഉപദേശം നല്‍കുന്നതിലും മികവ് പുലര്‍ത്തുന്നവരാക്കുന്നു. നിങ്ങളുടെ മൂര്‍ച്ചയുള്ള വിശകലന വൈദഗ്ധ്യവും സൂക്ഷ്മമായ അവബോധവും നിങ്ങളെ ഏത് കാര്യത്തിലും രണ്ട് പടി മുന്നില്‍ നില്‍ക്കാന്‍ അനുവദിക്കുന്നു. എപ്പോഴും യാത്രയ്ക്കും ലക്ഷ്യസ്ഥാനത്തിനും വേണ്ടി ആസൂത്രണം ചെയ്യുന്നവരായിരിക്കും നിങ്ങള്‍. തുറന്ന മനസ്സോടെയും ശക്തമായ സ്വാതന്ത്ര്യബോധത്തോടെയും നിങ്ങള്‍ പുതിയ അവസരങ്ങളെ സ്വീകരിക്കാന്‍ തയാറാകുന്നവരാണ്. ഈ കഴിവുകള്‍ ഏത് മേഖലയിലും നിങ്ങളെ ഒരു സ്വാഭാവിക നേതാവാക്കുന്നു.
നിങ്ങള്‍ക്ക് ഇടുങ്ങിയ നെറ്റിയാണുള്ളങ്കില്‍, നിങ്ങളുടെ വ്യക്തിത്വം ആഴമേറിയതായിരിക്കും. കൂടാതെ ആത്മപരിശോധന നടത്തുന്ന ഒരു സ്വഭാവവും നിങ്ങള്‍ക്കുണ്ടായിരിക്കും. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കൂട്ടുകെട്ടില്‍ അഭിവൃദ്ധി പ്രാപിക്കുകയും ഏകാന്തതയെ ഇഷ്ടപെടുകയും ചെയ്യുന്നവരായിരിക്കും. ജീവിതത്തെക്കുറിച്ചുള്ള അതുല്യവും അപൂര്‍വവുമായ ഒരു വീക്ഷണം നിങ്ങള്‍ക്കെപ്പോഴും ഉണ്ടായിരിക്കും . അമിതമായി വിശകലനം ചെയ്യുന്നതിനുപകരം നിങ്ങള്‍ എപ്പോഴും നിങ്ങളുടെ വികാരങ്ങളെയും അവബോധത്തെയും വിശ്വസിക്കുന്നവരാണ്.