Select Your Language

Notifications

webdunia
webdunia
webdunia
webdunia

എങ്കിലും അവര്‍ എങ്ങനെ അപ്രത്യക്ഷരായി....?

എങ്കിലും അവര്‍ എങ്ങനെ അപ്രത്യക്ഷരായി....?
, തിങ്കള്‍, 2 മാര്‍ച്ച് 2015 (20:05 IST)
ഭൂമി പിളര്‍ന്ന് പോകുക എന്നൊക്കെ കേട്ടിട്ടില്ലേ? അത്തരമൊരു പ്രതിഭാസമാണ് രാജസ്ഥാനിലെ കുല്‍ധാര എന്ന ഗ്രാമത്തില്‍ നടന്നത്. ഇവിടെ വസിച്ചിരുന്ന 1500ഓളം വരുന്ന ഗ്രാമീണരെ നേരം ഇരുട്ടി വെളുത്തതോടെ കാണാതായി. എങ്ങോട്ട് പോയെന്നോ, എന്തു സംഭവിച്ചെന്നോ യാതൊരു തെളിവും അവശേഷിപ്പിക്കാത്ര് ഇത്രയധികം ആളുകള്‍ അപ്രത്യക്ഷരായ കഥയാ‍ണ് കുല്‍ധാര ഗ്രാമത്തിനുള്ളത്.
 
ഏകദേശം രണ്ട് നൂറ്റാണ്ട് മുമ്പ് കുട്ടികളുടെ കളിചിരികളിലും നാട്ടുകാരുടെ സന്തോഷങ്ങളും കണ്ണുനീരും വീണ് കുതിര്‍ന്നിരുന്ന ഏതൊരു ഇന്ത്യന്‍ ഗ്രാമത്തേപ്പോലെയുമായിരുന്നു കുല്‍ധാരയും. എന്നാല്‍ പെട്ടെന്നൊരു ദിനം ഈ ഗ്രാമീണരെ കാണാതായി. ഇവര്‍ എങ്ങോട്ട് പോയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ഇവിടം ശപിച്ചു കൊണ്ടാണ് ഗ്രാമീണര്‍ സ്ഥലം വിട്ടതെന്ന് എല്ലാവരും വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഇവിടെ പിന്നീട് ആരും താമസിക്കുവാന്‍ ധൈര്യപ്പെട്ടില്ല. 
 
എന്നാല്‍ ഇവിടെ പിന്നീട് ജീവിക്കാന്‍ ശ്രമിച്ചവരൊക്കെയും ദുരൂഹമായി കൊല്ലപ്പെടുകയും ചെയ്തതൊടെ ഈ ഗ്രാമം ഒരു പ്രേത ബാധയേറ്റ സ്ഥലം പോലെ ആളുകള്‍ ഭയത്തോടെ ഉപേക്ഷിച്ചു. പുരാതന കാലത്തെ മനോഹരദ്ര്യശ്യങ്ങള്‍ നിറഞ്ഞ പ്രദേശമാണെങ്കിലും ഇപ്പോള്‍ ഈ ഗ്രാമം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇതില്‍ എന്തൊക്കെയോ മനുഷ്യാതീത ശക്തികളുടെ ഇടപെടലുണ്ടെന്ന് പുതിയ തലമുറ ഗ്രാമീണര്‍ വിശ്വസിക്കാന്‍ കാരണമായത് അടുത്തിടെ നടന്ന സംഭവമാണ്.
 
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ പാരാനോര്‍മല്‍ സൊസൈറ്റി 30 പേരടങ്ങുന്ന ഒരു സംഘത്തെ കുല്‍ധാരയില്‍ ഒരു രാത്രി തങ്ങാനയച്ചു. എന്നാല്‍ ആ രാത്രിയില്‍ അവിടെ സംഘത്തിന് താമസിക്കാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല ലിക്കുന്ന നിഴലുകളും, പേടിപ്പെടുത്തുന്ന ശബ്ദങ്ങളും ഇവരുടെ ഉറക്കം കെടുത്തിക്കളഞ്ഞു. ചില സമയങ്ങളില്‍ ആരോ പുറകില്‍ നിന്ന് തോണ്ടുന്നതായും അവര്‍ക്കനുഭവപ്പെട്ടത്രേ. 
 
അവര്‍ വന്ന വാഹനങ്ങളില്‍ കുട്ടികളുടെ കൈപ്പാടുകള്‍ കണ്ടതായും അവര്‍ പറയുന്നു. ഇതോടെ ഗ്രാമീണര്‍ ഈ സ്ഥലത്തെ പൂര്‍ണമായും ഉപേക്ഷിച്ചു. എന്നാല്‍ പകല്‍ സമയങ്ങളില്‍ ഇവിടെ ധാരാളം ടൂറിസുകളും കച്ചവടക്കാരുമെത്തും. സന്ധ്യമയങ്ങിയാല്‍ ഇതുവഴി വാഹനങ്ങളില്‍ പോകാന്‍ പോലും ആളുകള്‍ ധൈര്യപ്പെടാറില്ല. സംഭവത്തേപ്പറ്റി പല കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത്രയും അളുകള്‍ ഒരുരാത്രികൊണ്ട് ഗ്രാമം ഉപേക്ഷിച്ചാല്‍ അത് സമീപഗ്രാമങ്ങള്‍ അറിയാതിരിക്കുന്നതെങ്ങനെയെന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam