Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവി വീരമാത്തി അമ്മന്‍ കണ്ണുതുറന്നു, പ്രാര്‍ത്ഥനയോടെ ഭക്തര്‍

Veeramathi Amman
പാലക്കാട് , ബുധന്‍, 25 ഒക്‌ടോബര്‍ 2017 (15:36 IST)
പാലക്കാട് ജില്ലയിലെ പഴമ്പാലക്കോട് എന്ന സ്ഥലത്ത് ഒരു വീരമാത്തി അമ്മന്‍ ക്ഷേത്രമുണ്ട്. പഴമ്പാലക്കോട്ടെ ജനങ്ങള്‍ക്ക് എന്നും എപ്പോഴും ആശ്രയമായി നില്‍ക്കുന്ന ദേവി. അവിടെ ഈ മാസം 22ന് (22 ഒക്‍ടോബര്‍ 2017) ഞായറാഴ്ച ഒരു അത്ഭുതം നടന്നു. വീരമാത്തി അമ്മന്‍റെ പ്രതിഷ്ഠ  ഒരു കണ്ണുതുറന്നു. 
അന്ന് മൂന്നുനേരം മിഴികള്‍ തുറന്നടച്ചു. പൂജ നടക്കുന്ന സമയത്തായിരുന്നു ഇത്. 
 
പൂജയുടെ വീഡിയോ യാദൃശ്ചികമായി എടുത്ത ഭക്തരുടെ ക്യാമറയില്‍ ദേവി ഒരു കണ്ണ് തുറന്നത് വ്യക്തമായി പതിഞ്ഞു. വീഡിയോയില്‍ അതിന്‍റെ ഇരുപത്തൊമ്പതാം സെക്കന്‍റിലും മുപ്പത്താറാം സെക്കന്‍റിലും നാല്‍പ്പത്താറാം സെക്കന്‍റിലുമാണ് ഒരു കണ്ണ് തുറന്നടയ്ക്കുന്നതും കണ്ണുകള്‍ ചിമ്മുന്നതും കാണാന്‍ കഴിയുന്നത്.
 
ഈ അത്ഭുത സംഭവത്തിന്‍റെ വീഡിയോയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കാണ്.
 
ഈ സംഭവം അറിഞ്ഞതോടെ അന്യദേശങ്ങളില്‍നിന്നുപോലും ക്ഷേത്രത്തിലേക്ക് ദേവീദര്‍ശനത്തിനായി വിശ്വാസികള്‍ വന്നുകൊണ്ടിരിക്കുകയാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എതിരാളിയെ കീഴ്പ്പെടുത്താന്‍ തന്ത്രം മെനയുകയാണോ ? പണി പിന്നാലെ വരും !