Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആത്മാവിനെ വണങ്ങാന്‍ ട്രെയിനുകള്‍!

ആത്മാവിനെ വണങ്ങാന്‍ ട്രെയിനുകള്‍!
WDWD
ഇപ്പോഴും ആയിരങ്ങളുടെ മനസ്സില്‍ ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ചാണ് ഞങ്ങള്‍ ഇത്തവണത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ പറയുന്നത്. മധ്യപ്രദേശിലെ മൌ എന്ന പ്രദേശത്തുള്ളവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ‘താന്ത്യാ ഭീല്‍’ എന്ന ഇതിഹാസത്തെ കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞു വരുന്നത്.

ധനാഡ്യരുടെ കണ്ണിലെ കരടും പാവങ്ങള്‍ക്ക് ദൈവ തുല്യനുമായിരുന്ന കായംകുളം കൊച്ചുണ്ണി എന്ന കള്ളന്‍ ഇതിഹാസമായി മാറിയ കഥ നമുക്കെല്ലാം അറിയാമല്ലോ. അതേപോലെ ബ്രിട്ടീഷുകാരുടെ തലവേദനയായിരുന്നു താന്ത്യാ ഭീല്‍ എന്നയാള്‍‍. ‘ഇന്ത്യന്‍ റോബിന്‍ ഹുഡ്’ എന്നറിയപ്പെട്ടിരുന്ന താന്ത്യ ബ്രിട്ടീഷ് സേനയ്ക്ക് തീരാ തലവേദനയായിരുന്നു സൃഷ്ടിച്ചത്. ജാല്‍ഗാവ് (സത്‌പുര) മുതല്‍ മൌ (മാള്‍വ) വരെ താന്ത്യയുടെ പ്രശസ്തി പരന്നു. ഈ പ്രദേശത്തുള്ളവര്‍ ആ ഇതിഹാസത്തിനെ ആരാധിക്കുകയും ചെയ്തു.

webdunia
WDWD
താന്ത്യ ബ്രിട്ടീഷുകാരെ കൊള്ളയടിച്ചു. കൊള്ളയടിച്ചു കിട്ടിയ സമ്പത്ത് ഇന്ത്യയിലെ പാവപ്പെട്ട ഗോത്രവര്‍ഗക്കാര്‍ക്ക് വീതിച്ചു നല്‍കി. സഹികെട്ട ബ്രിട്ടീഷുകാര്‍ താന്ത്യയെ പിടികൂടുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കുകപോലും ചെയ്തു. എന്നാലവര്‍ക്ക് താന്ത്യയെ പിടികൂടാന്‍ കഴിഞ്ഞില്ല. അവസാനം, ‘പാതല്‍‌പാനി’ എന്ന വെള്ളച്ചാട്ടത്തിനു സമീപമുള്ള റയില്‍‌വെ ട്രാക്കില്‍ വച്ച് നടന്ന ഒരു ഒരു ഏറ്റുമുട്ടലില്‍ താന്ത്യ കൊല്ലപ്പെട്ടു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

webdunia
WDWD
താന്ത്യയുടെ ആത്മാവ് ഇപ്പോഴും ഇവിടെയുണ്ടെന്നാണ് ആളുകളുടെ വിശ്വാസം. താന്ത്യയുടെ മരണത്തിനു ശേഷം ഈ ഭാഗത്തെ റയില്‍‌വെ ട്രാക്കില്‍ അപകടങ്ങളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വന്നു. അപകടങ്ങളും താന്ത്യയുടെ മരണവുമായി ബന്ധപ്പെടുത്തി ചിന്തിച്ചു തുടങ്ങാന്‍ ആളുകള്‍ അധികം സമയമയമെടുത്തില്ല. അവര്‍ ട്രാക്കിന് സമീപം താന്ത്യയ്ക്ക് വേണ്ടി ഒരി ക്ഷേത്രം നിര്‍മ്മിച്ചു. അതിനുശേഷം ഇവിടം കടന്നു പോവുന്ന ഓരോ ട്രെയിനും താന്ത്യയ്ക്ക് ആദരാഞ്ജലി നല്‍കാന്‍ ഇവിടെ നിര്‍ത്തുന്നു.

എന്നാല്‍ റയില്‍‌വെ അധികൃതര്‍ക്ക് നല്‍കാനുള്ളത് മറ്റൊരു വിശദീകരണമാണ്. പാതല്‍‌പാനിയില്‍ നിന്ന് കാലാകുണ്ഡിലേക്കുള്ളത് അപകടം നിറഞ്ഞതും കുത്തനെയുള്ളതുമായ പാതയായതിനാല്‍ ഇവിടത്തെ റയില്‍‌വെ ട്രാക്കില്‍ ബ്രേക്ക് പരിശോധന നടത്തുന്നത് സാധാരണയാണ്. ഈ സമയത്ത് അടുത്ത് തന്നെയുള്ള താന്ത്യയുടെ ക്ഷേത്രത്തിലേക്ക് നോക്കി എല്ലാവരും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

webdunia
WDWD
വ്യാഖ്യാനങ്ങള്‍ പലതാണ്. പക്ഷേ ഇതുവഴി കടന്ന് പോവുന്ന എല്ലാ ട്രെയിനുകളും ഇവിടെ നിര്‍ത്തുകയും ഡ്രൈവര്‍മാര്‍ ക്ഷേത്രത്തിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത് ഇതുവഴി യാത്രചെയ്തിട്ടുള്ള എല്ലാവര്‍ക്കും നേരിട്ടറിയുകയും ചെയ്യാം. നിര്‍ത്താതെ പോവുന്ന ട്രെയിനുകള്‍ക്ക് അപകടം ഉണ്ടാവുമെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ക്ക് ഇതെ കുറിച്ച് എന്ത് തോന്നുന്നു, ഞങ്ങളെ അറിയിക്കൂ.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

ആത്മാവിന്‍റെ രോഷത്തില്‍ വിശ്വസിക്കുന്നോ?

Share this Story:

Follow Webdunia malayalam